വിദ്യാർഥികൾക്കു വേണ്ടി അധ്യാപകൻ പരീക്ഷ എഴുതി; പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നു പേർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: നാല് വിദ്യാർഥികൾക്കുവേണ്ടി അധ്യാപകൻ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയതായി കണ്ടെത്തിയതിനെ തുടർന് ന് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാ പകനും പരീക്ഷ നടത്തിപ്പിൽ അഡീഷനൽ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി. മുഹമ്മദ് ആണ് സ്കൂളിലെ നാല് വിദ്യാർഥികൾക ്കുവേണ്ടി പ്ലസ് ടു ഇംഗ്ലീഷ്, പ്ലസ് വൺ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ എഴുതിയത്.
ഇദ്ദേഹത്തെയും പരീക്ഷ ചീഫ ് സൂപ്രണ്ടും നീലേശ്വരം സ്കൂൾ പ്രിൻസിപ്പലുമായ കെ. റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവരെയുമാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനു ശേഷം ഇവർക്കെതിരെ പൊലീസിൽ പരാതി നൽകും. നിഷാദ് കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ്.
ഇടുക്കി മുതലക്കോടം സ്കൂളിലെ ക്യാമ്പിൽനിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പേപ്പറുകളുടെ മൂല്യനിർണയത്തിനിടെ രണ്ട് വിദ്യാർഥികളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉൾപ്പെടെ സംശയം തോന്നിയതിനെ തുടർന്ന് ക്യാമ്പ് ചീഫാണ് ഹയർ സെക്കൻഡറി പരീക്ഷ സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്തത്.
തൊട്ടുപിന്നാലെ കൊല്ലം അഞ്ചൽ സ്കൂളിലെ പ്ലസ് ടു ഇംഗ്ലീഷ് മൂല്യനിർണയ ക്യാമ്പിൽനിന്ന് രണ്ട് പേപ്പറിലെ കൈയക്ഷരത്തിലെ സംശയം റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇൗ നാല് വിദ്യാർഥികളുടെയും മറ്റ് പേപ്പറുകൾ കൂടി വരുത്തി പരീക്ഷ സെക്രട്ടറി ഡോ. വിവേകാനന്ദെൻറ നേതൃത്വത്തിൽ പരിശോധിച്ചു.
തട്ടിപ്പ് വ്യക്തമായതോടെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരോടും വിദ്യാർഥികൾക്കൊപ്പം തെളിവെടുപ്പിന് ഹാജരാകാൻ നിർദേശിച്ചു. എന്നാൽ, ഫൈസൽ തെളിവെടുപ്പിന് അസൗകര്യം എഴുതി നൽകി ഹാജരായില്ല. വിദ്യാർഥികളെ ഹാജരാക്കിയതുമില്ല. തെളിവെടുപ്പിൽ നിഷാദ് വി. മുഹമ്മദ് കുറ്റം സമ്മതിച്ച് രേഖാമൂലം എഴുതിനൽകി. വിദ്യാർഥികൾക്കുവേണ്ടി മറ്റൊരിടത്തിരുന്ന് ഇയാൾ പരീക്ഷ എഴുതിയെന്നാണ് സംശയം. നാല് കുട്ടികളും പരീക്ഷ ഹാളിലുണ്ടായിരുന്നതായാണ് രേഖ.
കുട്ടികൾ എഴുതിയ പേപ്പർ മാറ്റി അധ്യാപകൻ എഴുതിയ പേപ്പറുകളാണ് മൂല്യനിർണയത്തിന് അയച്ചത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുഴുവൻ വിദ്യാർഥികളുടെയും ഉത്തരക്കടലാസ് കൂടുതൽ പരിശോധനക്ക് വിധേയമാക്കി. പ്ലസ് വൺ കമ്പ്യൂട്ടർ ആപ്ലിക്കേഷെൻറ 32 ഉത്തരക്കടലാസുകളിൽ അധ്യാപകൻ തിരുത്തൽ വരുത്തിയതായും പിന്നീട് കണ്ടെത്തി. നാല് വിദ്യാർഥികളുടെയും ഫലം തടഞ്ഞുെവച്ചിട്ടുണ്ട്. സമഗ്രാന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.