മാപ്പാക്കണം; പ്ലസ് ടു ചോദ്യേപപ്പറിൽ ‘മാപ്’ ഇല്ല
text_fieldsകോഴിക്കോട്: വ്യാഴാഴ്ച നടത്തിയ പ്ലസ് ടു ഇസ്ലാമിക് ഹിസ്റ്ററി ചോദ്യപേപ്പറിൽ ഇന്ത്യയുെട ഭൂപടത്തിൽ സ്ഥലങ്ങൾ അടയാളെപ്പടുത്താൻ ചോദ്യമുണ്ടായിരുന്നെങ്കിലും ഭൂപടം െവക്കാൻ മറന്നത് വിദ്യാർഥികളെ വലച്ചു. ഇന്ത്യയുടെ മാപ് ഇല്ലെന്നറിഞ്ഞതോടെ വിദ്യാഭ്യാസ വകുപ്പ് പിന്നീട് വെബ്സൈറ്റിൽ ഇത് നൽകി. പ്രിൻസിപ്പൽമാർ ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് കോപ്പികൾ വിതരണം ചെയ്യുകയായിരുന്നു.
ഹയർ െസക്കൻഡറി പരീക്ഷ നടത്തിപ്പിന് ആറായിരത്തോളം അധ്യാപകരുടെ കുറവുള്ളതിനാൽ പലയിടത്തും താളപ്പിഴകളേറെയാണ്. 32 ക്ലാസ് മുറികളിൽ പരീക്ഷ നടക്കുേമ്പാൾ എട്ട് അധ്യാപകർ മാത്രം ഡ്യൂട്ടിക്കുള്ള സ്കൂളുകളുമുണ്ട്. ചോദ്യക്കടലാസുകൾ സൂക്ഷിക്കുന്നതിലും അധ്യാപകരുടെ ഡ്യൂട്ടിയുടെ വിവരങ്ങൾ അറിയിക്കുന്നതിലും വീഴ്ചവന്നതായി ആേരാപണമുണ്ട്.
ബുധനാഴ്ച പരീക്ഷ തുടങ്ങിയെങ്കിലും ഡ്യൂട്ടി മാറ്റിമറിച്ചുള്ള ഉത്തരവ് വ്യാഴാഴ്ച രാവിലെ അയച്ച സംഭവവുമുണ്ട്. രാത്രി ൈവകിയാണ് ചോദ്യക്കടലാസുകൾ എത്തിച്ചത്. ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പുകളിേലക്ക് അയക്കേണ്ട വിവരം എത്തിയത് ആദ്യദിനം പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ഒന്നരമണിേയാടെയാണ്. ഉച്ചക്ക് ശേഷം പോസ്റ്റോഫീസിൽ തപാലുരുപ്പടികൾ സ്വീകരിക്കാത്തതിനാൽ ചുമതലയുള്ള അധ്യാപകർ നെേട്ടാട്ടമോടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.