ഹയർ സെക്കൻഡറി പരീക്ഷ: അഡീ. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തി ന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവ്.
മുക്കം നീലേശ്വരം ഹയർ സെക്ക ൻഡറി സ്കൂളിൽ അധ്യാപകരുടെ സഹായത്തോടെ നടന്ന പരീക്ഷാക്രമക്കേടിെൻറ പശ്ചാത്തലത ്തിലാണ് ഉത്തരവ്. പ്രത്യേക ചുമതലകളോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെ ഹയർ സെക്കൻഡറി പര ീക്ഷാകേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുള്ള അതത് സ്കൂളിൽ നിന്നുള്ള അഡീ. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ ഒഴിവാക്കും. നീലേശ്വരം സ്കൂളിൽ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയത് അഡീ. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായ അധ്യാപകനായിരുന്നു. പകരം ഹയർ സെക്കൻഡറി പരീക്ഷയിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ എണ്ണം വർധിപ്പിക്കും.
പരീക്ഷ മാന്വലിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അഡീഷനൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ നിയമിച്ചതെന്ന് ഉത്തരവിൽ പറയുന്നു.
ഇത്തരം അധ്യാപകരെക്കുറിച്ച് ആക്ഷേപങ്ങൾ ഉയർന്നുവരുന്നതായും പരീക്ഷയുടെ വിശ്വാസ്യതക്ക് കോട്ടം വരുത്തുന്നതായും ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. പരീക്ഷ മാന്വൽപ്രകാരം വ്യക്തമായ ചുമതലകൾ നിർണയിച്ചിട്ടുള്ള ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ എണ്ണം നിബന്ധനകൾക്ക് വിധേയമായാണ് ഉയർത്തുന്നത്.
700 വിദ്യാർഥികൾ വരെ രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും അതിനുമുകളിൽ മൂന്ന് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും നിയമിക്കാം. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ മറ്റു സ്കൂളുകളിൽ നിന്നുള്ള മുതിർന്ന അധ്യാപകരായിരിക്കും. ഒരു പൊതുപരീക്ഷയിൽ ഒരു സ്കൂളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി നിയമിക്കപ്പെട്ട അധ്യാപകനെ തുടർച്ചയായി ആ സ്കൂളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി നിയമിക്കാൻ പാടില്ല.ഒരു മാനേജ്മെൻറിന് കീഴിലുള്ള അധ്യാപകരെ അതേ മാനേജ്മെൻറിനു കീഴിലുള്ള മറ്റ് സ്കൂളുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി നിയമിക്കാൻ പാടില്ല. എല്ലാ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർക്കും തുല്യ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ചുമതലകളുമായിരിക്കും. ഇവർ ചീഫ് സൂപ്രണ്ടുമായി ഒരുമിച്ച് സഹകരിച്ച് പ്രവർത്തിച്ച് പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തണം.പൊതു പരീക്ഷകൾക്ക് ശേഷം ഓരോ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും പ്രത്യേകമായി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച റിപ്പോർട്ട് ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ജോയൻറ് ഡയറക്ടർക്ക് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.