ഹയർ സെക്കൻഡറി മൂല്യനിർണയം: ആദ്യദിനം 40 ശതമാനം അധ്യാപകർ
text_fieldsതിരുവനന്തപുരം: ബുധനാഴ്ച ആരംഭിച്ച രണ്ടാം വർഷ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിെൻറ ആദ്യദിനം എത്തിയത് 40 ശതമാനത്തോളം അധ്യാപകർ. ആദ്യദിവസം മൂല്യനിർണയ ഡ്യൂട്ടി ഉണ്ടായിരുന്ന 13,500 അധ്യാപകരിൽ 5700ഒാളം പേർ ക്യാമ്പുകളിൽ എത്തിയെന്ന് ഹയർ സെക്കൻഡറി പരീക്ഷ സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിനായി 33 ശതമാനം അധ്യാപകരുടെ സാന്നിധ്യമാണ് ക്യാമ്പുകളിൽ ക്രമീകരിച്ചിരുന്നതെന്നും പ്രതീക്ഷിച്ചതിലും അധികം േപർ എത്തിയെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ ഹാജർ നില ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, 30 ശതമാനത്തിൽ താഴെ അധ്യാപകർ മാത്രമാണ് ക്യാമ്പുകളിൽ എത്തിയതെന്നും ഉത്തരക്കടലാസ് മൂല്യനിർണയം സർക്കാർ പ്രഹസനമാക്കിയെന്നും പ്രതിപക്ഷ അധ്യാപക സംഘടനകളായ എ.എച്ച്.എസ്.ടി.എ, കെ.എച്ച്.എസ്.ടി.യു, കെ.എ.എച്ച്.എസ്.ടി.എ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ക്യാമ്പുകളിൽ പെങ്കടുക്കാൻ സർക്കാർ ഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം മൂല്യനിർണയ ക്യാമ്പുകൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആകെയുള്ള 92 മൂല്യനിർണയ ക്യാമ്പുകളിൽ നാലെണ്ണം ഒഴികെയുള്ളവയാണ് പ്രവർത്തനം ആരംഭിച്ചത്. വയനാട് ജില്ലയിൽ റെഡ്സോണിൽ ഉൾപ്പെട്ട മീനങ്ങാടി ജി.എച്ച്.എസ്.എസ്, ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളും കോവിഡുമായി ബന്ധപ്പെട്ട പുനരധിവാസ ക്യാമ്പായി പ്രവർത്തിക്കുന്ന തിരുവനന്തപുരം എസ്.എം.വി ഗവ. മോഡൽ ഹയർ സെക്കൻഡറി, കോഴിക്കോട് പരപ്പിൽ എം.എം.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മാറ്റിവെച്ചത്.
അധ്യാപകർക്ക് മാസ്കും സാനിറ്റൈസറും ഉൾപ്പെടെ ക്യാമ്പിൽ ഒരുക്കിയിരുന്നു. ഒരു ക്ലാസ് റൂമിൽ അഞ്ച് വീതം അധ്യാപകരുള്ള രണ്ട് ബാച്ചുകളാണ് മൂല്യനിർണയം നടത്തുന്നത്. രാവിലെ എട്ടിന് എത്തുന്നവർക്ക് നിശ്ചയിക്കപ്പെട്ട 26ൽ കൂടുതൽ പേപ്പറുകൾ മൂല്യനിർണയം നടത്താൻ അനുമതിയുണ്ട്. ആദ്യദിനമായ ബുധനാഴ്ച രാവിലത്തെ സെഷൻ മൂല്യനിർണയവുമായി ബന്ധപ്പെട്ട ചർച്ചകളായിരുന്നു. ഉച്ചക്ക് ശേഷമാണ് മൂല്യനിർണയം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.