ഹയർ സെക്കൻഡറി ലയനം: കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തള്ളി സർക്കാർ ഉത്തരവ്
text_fieldsതിരുവനന്തപുരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി ലയനം സംബന്ധിച്ച് അധ്യാപക സംഘടന ഹൈകോടതി മുമ്പാകെ ഉന്നയിച്ച വാദങ്ങൾ തള്ളി സർക്കാർ ഉത്തരവ്. ഹയർ സെക്കൻഡറി അധ്യാപക സംഘടനയായ കെ.എച്ച്.എസ്.ടി.യു സ്കൂൾ വിദ്യാഭ്യാസ ലയനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോടതിയെ സമീപിച്ചിരുന്നു. തീരുമാനമെടുക്കുംമുമ്പ് ഹരജിക്കാരെ കേൾക്കണമെന്ന് േകാടതി സർക്കാറിന് നിർദേശം നൽകുകയും ചെയ്തു. കഴിഞ്ഞ 28ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചപ്പോൾ കെ.എച്ച്.എസ്.ടി.യു പ്രസിഡൻറ് കെ.ടി. അബ്ദുൽ ലത്തീഫും ജനറൽ സെക്രട്ടറി ഒ. ഷൗക്കത്തലിയും പെങ്കടുത്ത് സംസാരിച്ചിരുന്നു.
കോടതി നിർദേശം വരുംമുമ്പ് മന്ത്രി വിളിച്ച യോഗത്തിൽ സംസാരിച്ചത് പരിഗണിച്ചാണ് കോടതി വിധി നടപ്പാക്കിയതായി കാണിച്ച് സർക്കാർ ഉത്തരവിറക്കിയത്. ലയനവുമായി ബന്ധപ്പെട്ട ഘടനപരമായ മാറ്റങ്ങളിൽ യുക്തവും നയപരവുമായ തീരുമാനങ്ങൾ സർക്കാറിന് എടുക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഇൗ സാഹചര്യത്തിൽ ഹരജിക്കാർ സമർപ്പിച്ച നിർദേശങ്ങൾക്ക് പ്രസക്തിയില്ലെന്നും അതിനാൽ അവ നിരസിക്കുന്നതായും ഉത്തരവിൽ പറയുന്നു. എന്നാൽ തങ്ങളെ കേൾക്കാതെയാണ് കോടതി നിർദേശത്തിൽ സർക്കാർ തീർപ്പുകൽപിച്ചതെന്നും ഇതിനെതിരെ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യുമെന്നും കെ.എച്ച്.എസ്.ടി.യു ഭാരവാഹികൾ അറിയിച്ചു.
ഖാദര്‍ കമീഷന് റിപ്പോര്‍ട്ട്: വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാൻ നീക്കം -എൻ.എസ്.എസ്
ചങ്ങനാശ്ശേരി: ഖാദർ കമീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കമായിട്ടേ കാണാന്‍ കഴിയൂവെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. കാര്യക്ഷമമായാണ് വിദ്യാഭ്യാസ മേഖല കടന്നു പോവുന്നത്. എയിഡഡ് മേഖലയുടെ നടത്തിപ്പില്‍ കൂടുതല്‍ ആധിപത്യം ഭരണപരമായും രാഷ്ട്രീയപരമായും ഉണ്ടാക്കാനുള്ള ഗൂഢലക്ഷ്യം ഇതിനുപിന്നിലില്ലെന്ന് സര്‍ക്കാറിനു വ്യക്തമാക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.