ഹയർ സെക്കൻഡറി എൻ.എസ്.എസ് അവാർഡ് വിതരണം ഇന്ന്
text_fieldsകൊച്ചി: മികച്ച പ്രവർത്തനങ്ങൾക്കുള്ള ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീമിന്റെ അവാർഡ് വിതരണം ചൊവ്വാഴ്ച നടക്കും. വൈകീട്ട് 4ന് വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കുമുള്ള അവാർഡ് പുതുപ്പാടി ഫാ: ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്, ഷെറിൻ ജേക്കബ്, പനങ്ങാട് എച്ച്.എസ്.എസിലെ ഇ.ആർ. രേഖ എന്നിവർക്കാണ്. മികച്ച ജില്ല കൺവീനർമാരായി പി.കെ. പൗലോസ്, ശ്രീധരൻ കൈതപ്രം എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.