അവർ നന്നായി പഠിക്കും പക്ഷേ, സീറ്റില്ല
text_fieldsമലപ്പുറം: പത്താം ക്ലാസിലെ റെക്കോഡ് വിജയത്തിന് പിറകെ ഹയർ സെക്കൻഡറി പരീക്ഷയിലും മികച്ച നേട്ടം ആവർത്തിച്ചതോടെ ഉപരി പഠനത്തിനും ജില്ലയിലെ വിദ്യാർഥികൾ നെട്ടോട്ടമോടേണ്ടി വരുമെന്ന് കണക്കുകൾ. 51,543 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയിരിക്കുന്നത്.
വിജയശതമാനം 89.44. ഒാപൺ സ്കൂൾ (സ്കോൾ കേരള) വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് ജില്ലയിലാണ്. 9645 പേർ ഉപരിപഠനത്തിന് അർഹത നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗം 1731, ടെക്നിക്കൽ സ്കൂൾ 203, എന്‍.എസ്.ക്യൂ.എഫ് സ്‌കീം 410 എന്നിങ്ങനെയാണ് ഉപരി പഠനത്തിന് അർഹരായ വിദ്യാർഥികളുടെ എണ്ണം. ജില്ലയിലെ മുഴുവൻ കോളജുകളിലെയും സീറ്റുകൾ കൂട്ടിവെച്ചാലും 20,000ത്തിൽ താഴെയേ വരൂ.
ഒമ്പത് സർക്കാർ കോളജുകൾ, 19 എയിഡഡ്, 65 സ്വാശ്രയം, അഞ്ച് പോളിടെക്നിക്കുകൾ എന്നിങ്ങനെയാണ് മൊത്തം സ്ഥാപനങ്ങളുടെ എണ്ണം. ഇതിൽ പോളി ടെക്നിക്കുകളിൽ 1180 സീറ്റുകളാണ് നിലവിലുള്ളത്. പത്താം ക്ലാസ് കഴിഞ്ഞവർക്കും പ്രവേശനം നേടാനാവുമെന്നതുകൊണ്ട് ഇതിെൻറ പ്രയോജനം പൂർണമായി പ്ലസ് ടു വിദ്യാർഥികൾക്ക് ലഭിക്കില്ല.
ജില്ലയിലെ സർക്കാർ കോളജുകളിൽ ആകെയുള്ളത് 1546 സീറ്റുകൾ. എയിഡഡ് കോളജുകളിൽ 3852 സീറ്റുകൾ. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ െറഗുലർ വിദ്യാർഥികൾ മാത്രം 6707 പേരാണ്. ഇതിന് പുറമെ ഓപൺ വിഭാഗത്തിൽ ഇത്തവണ 270 പേർക്കും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ഇവർക്കു തന്നെ ഇഷ്ടപ്പെട്ട കോളജുകളോ കോഴ്സുകളോ ജില്ലയിൽ ലഭിക്കുക പ്രയാസമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.