ഹയർ സെക്കൻഡറി മേഖലയെ തകർക്കാൻ അനുവദിക്കില്ല -എ.എച്ച്.എസ്.ടി.എ
text_fieldsകാഞ്ഞങ്ങാട്: രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി തയാറാക്കിയ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുകയാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ(എ.എച്ച്.എസ്.ടി.എ) ജില്ല സമ്മേളനം ആരോപിച്ചു. ദേശീയതലത്തിലുള്ള മത്സരപരീക്ഷകളെ അഭിമുഖീകരിക്കേണ്ട വിദ്യാർഥികളുടെ പഠനനിലവാരത്തെ ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയനം ദോഷകരമായി ബാധിക്കുമെന്ന് സമ്മേളനം വിലയിരുത്തി. ഹയർസെക്കൻഡറി മേഖലയുടെ തകർച്ച സാധാരണക്കാരായ വിദ്യാർഥികളുടെ സ്വപ്നങ്ങളെ തകർക്കുമെന്നും ഇതിനെതിരെ പൊതുസമൂഹം ജാഗരൂകരാകണമെന്നും ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡനറ് പി.കെ. ഫൈസൽ പറഞ്ഞു. യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി അംഗം ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി.
മികച്ച ഹയർ സെക്കൻഡറി അധ്യാപക അവാർഡ് വാസുദേവന്‍ സമ്മാനിച്ചു. വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. വനിത ദിന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജില്ല പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി. രതീഷ് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ സുനിൽ മാത്യൂസ്, അൻവർ, പ്രിൻസിപ്പൽ ഫോറം ചെയർമാൻ മെജോ ജോസഫ്, വനിത ഫോറം ഭാരവാഹികളായ പ്രേമലത, ശ്രീജ, ജില്ല സെക്രട്ടറി ഷിനോജ് സെബാസ്റ്റ്യൻ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രവീണ്‍ കുമാര്‍ (പ്രസി), സാലു രാജപുരം, രാജേന്ദ്രന് (വൈസ് പ്രസി), ഷിനോജ് സെബാസ്റ്റ്യന്‍ (ജന. സെക്ര), ജുബിൻ ജോസ് (ഓർഗ. സെക്രട്ടറി), മെജോ ജോസഫ് (പ്രിൻസിപ്പൽ ഫോറം ചെയർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.