ഹയർ സെക്കൻഡറി അധ്യാപകരുടെ ശമ്പളം തടയാൻ വിവാദ സർക്കുലർ
text_fieldsകൊച്ചി: നിശ്ചിത സമയത്തിനകം സ്വന്തം സർവിസ് വിവരങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ നൽകാ ത്ത ഹയർ സെക്കൻഡറി അധ്യാപകരുടെ ശമ്പളം തടഞ്ഞുവെക്കാനാവശ്യപ്പെട്ട് പ്രിൻസിപ്പൽമ ാർക്ക് ഹയർ സെക്കൻഡറി ജോയൻറ് ഡയറക്ടറുടെ സർക്കുലർ. ഹയർ സെക്കൻഡറിയിലെ ഗസറ്റഡ് തസ്തികയിലടക്കം അധ്യാപകരുടെ ശമ്പളം തടഞ്ഞുെവക്കാൻ കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഹയർ സെക്കൻഡറിയിൽ നിയമിക്കപ്പെട്ട ജോയൻറ് ഡയറക്ടർമാർക്ക് അധികാരമില്ലെന്നിരിക്കെയാണ് വിവാദ സർക്കുലർ.
പരീക്ഷ, പ്രവേശനം, സ്ഥലം മാറ്റം, സ്കോളർഷിപ്പുകൾ തുടങ്ങി ഹയർ സെക്കൻഡറിയിലെ ദൈനംദിന പ്രവർത്തനങ്ങൾ എല്ലാം ഓൺലൈനാണ്. മുഴുസമയ അധ്യയനത്തിനുപുറമെ സ്കൂൾ ട്രാൻസ്ഫർ അഡ്മിഷൻ, പരീക്ഷക്ക് അപേക്ഷിച്ച നൂറുകണക്കിന് വിദ്യാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയ ജോലികൾ ചെയ്യുന്നതും ഹയർ സെക്കൻഡറി അധ്യാപകരാണ്. പട്ടികജാതി, ഒ.ബി.സി വിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ട ജോലികളും തങ്ങളാണ് ചെയ്യേണ്ടതെന്ന് അധ്യാപകർ പറയുന്നു.
ഈ സാഹചര്യത്തിൽ സോഫ്റ്റ് വെയർ തകരാർ പോലും പരിഗണിക്കാതെ നിശ്ചിതസമയ പരിധി നിശ്ചയിച്ച് അധ്യാപകരെ പീഡിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ പറഞ്ഞു. സോഫ്റ്റ് വെയറിലെ നിരന്തര പിഴവുകൾ പരീക്ഷ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഇത്തരം വീഴ്ചകൾ അധ്യാപകരുടെ തലയിൽ കെട്ടിെവക്കാനാണ് നീക്കം. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന പരീക്ഷയുമായി ബന്ധപ്പെട്ട മെല്ലെപ്പോക്ക് തുടരുകയും അധ്യാപകരോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്നത് അംഗീകരിക്കില്ലെന്നും ചട്ടവിരുദ്ധ സർക്കുലറുകൾക്കെതിരെയും ശമ്പളം തടഞ്ഞുെവക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ നേതാക്കളായ എം. രാധാകൃഷ്ണനും ഡോ. സാബുജി വർഗീസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.