Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ഹയര്‍...

പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപകര്‍ക്ക് ദിവസവേതനം അനുവദിച്ചു

text_fields
bookmark_border
പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപകര്‍ക്ക് ദിവസവേതനം അനുവദിച്ചു
cancel

തിരുവനന്തപുരം: രണ്ടുവര്‍ഷം മുമ്പ് പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും അധികബാച്ചുകളിലും ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ 68.43 കോടി അനുവദിച്ച് ഉത്തരവ്. തസ്തിക നിര്‍ണയം നടക്കാത്ത ഈ സ്കൂളുകള്‍/ ബാച്ചുകളിലുള്ളവര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും ശമ്പളം നല്‍കുക. 722 ബാച്ചുകളിലെ 3000ലധികം അധ്യാപകര്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും.  പ്രവൃത്തി ദിവസം കണക്കാക്കിയായിരിക്കും വേതനം.

2014ല്‍ പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ച ഉത്തരവില്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അക്കാദമിക് യോഗ്യതകളും ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പാക്കണം. സ്കൂളുകളില്‍ സര്‍ക്കാര്‍ നിശ്ചിത എണ്ണം കുട്ടികളില്ളെങ്കിലും തുടര്‍പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ താല്‍ക്കാലിക അധ്യാപകര്‍ക്കും ദിവസവേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. ഈ സ്കൂളുകളില്‍ തസ്തിക സൃഷ്ടിക്കാനുള്ള ശിപാര്‍ശ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondaryteachers salary
News Summary - higher secondary teachers salary
Next Story