ഹയർ സെക്കൻഡറി സ്ഥലംമാറ്റം; കോടതിയെ സമീപിച്ചവരുടെ വാദം കേൾക്കാൻ നോട്ടീസ്
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റപട്ടികക്കെതിരെ കോടതിയെ സമീപിച്ച 11 അധ്യാപകരെ അവരുടെ വാദം കേൾക്കുന്നതിനായി സർക്കാർ വിളിപ്പിച്ചു. ഇൗ മാസം 27നകം ഹാജരാകാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് നോട്ടീസ് നൽകിയത്.
ഹൈകോടതി നിർദേശപ്രകാരം ഒക്ടോബർ 25നകം തന്നെ സ്ഥലംമാറ്റപട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയക്രമം ഹയർസെക്കൻഡറി ഡയറക്ടറേറ്റ് തയാറാക്കി. അനുകമ്പാർഹ സാഹചര്യത്തിൽ സ്ഥലംമാറ്റം നൽകുന്നതിൽ മാനദണ്ഡം ലംഘിച്ചെന്നാണ് സ്ഥലംമാറ്റപട്ടികക്കെതിരായ പ്രധാന പരാതി. ഒഴിവുകളുടെ 10 ശതമാനത്തിലേക്ക് മാത്രമേ അനുകമ്പാർഹ സാഹചര്യത്തിൽ സ്ഥലംമാറ്റം അനുവദിക്കാവൂ. ഇത് ജില്ലഅടിസ്ഥാനത്തിൽ കണക്കാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
നേരേത്ത പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ സംസ്ഥാനതലത്തിലെ മൊത്തം ഒഴിവുകളുടെ 10 ശതമാനം കണക്കാക്കിയെന്നാണ് പരാതി. ഇതിൽ ഭൂരിഭാഗം പേരും തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക് അനുകമ്പാർഹ സാഹചര്യപട്ടികയിൽ കയറിപ്പറ്റിയെന്നും പരാതിക്കാർ പറയുന്നു. ഇതോടെ രണ്ട് ജില്ലകളിലേക്കും പൊതുവിഭാഗത്തിൽ നിന്ന് സ്ഥലംമാറ്റം ലഭിക്കേണ്ടവരുടെ എണ്ണം കുറഞ്ഞു. അനുകമ്പാർഹ സാഹചര്യ സ്ഥലംമാറ്റം ജില്ലതലത്തിലാക്കുന്നത് പരിഗണിക്കണമെന്നാണ് കോടതിനിർദേശം.
പരാതിക്കാരെ കേട്ടശേഷം ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പരാതിക്കാരുടെ വാദം കേട്ട ശേഷം സർക്കാർ തീരുമാനം ലഭിക്കുന്നമുറയ്ക്ക് പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിക്കാനാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.