ഹയർ സെക്കൻഡറി സ്ഥലംമാറ്റം; സർവിസ് ഇടവേള ഒഴിവാക്കും
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞതിനെ തുടർന്ന് സ്കൂളുകളിൽ നിന്ന് വിടുതൽ ചെയ്തിട്ടും ജോയിൻ ചെയ്യാൻ കഴിയാത്ത ഹയർ സെക്കൻഡറി അധ്യാപകർക്ക് സർവിസ് ഇടവേളയില്ലാത്ത വിധം ഉത്തരവിറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
മുന്നൂറോളം അധ്യാപകരാണ് വിടുതൽ ചെയ്യുകയും പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ കഴിയാത്തവരുമായുള്ളത്. ഇവർക്ക് ബുദ്ധിമുട്ടില്ലാതെ പ്രശ്നം പരിഹരിക്കും.
ഇതുസംബന്ധിച്ച് സർക്കാർ ഹൈകോടതിയിൽ നൽകിയ അപ്പീലിൽ വൈകാതെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥലംമാറ്റം ലഭിച്ച അധ്യാപകർ നേരത്തെ നിർദേശിച്ച സ്കൂളുകളിൽ തന്നെയാണ് പരീക്ഷ ഡ്യൂട്ടി നിർവഹിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.