ഹയർ സെക്കൻഡറി ലയനം: സർക്കാർ നിലപാട് തേടി ഹൈകോടതി; സ്റ്റേയില്ല
text_fieldsകൊച്ചി: ഹൈസ്കൂൾ -ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ലയനം ശിപാർശചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി സംസ്ഥാന സർക്കാറിെൻറ വിശദീകരണം തേടി. ജൂൺ ആറ് മുതൽ ലയനം നടപ്പാക്കാനുള്ള തീരുമാനം ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. ജൂൺ 12നകം സത്യവാങ്മൂലമായി നിലപാട് അറിയിക്കണം. അതേസമയം, തീരുമാനം സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചില്ല.
അശാസ്ത്രീയവും അപ്രായോഗികവും ഏകപക്ഷീയവുമായ കെണ്ടത്തലുകളാണ് ഖാദർ കമ്മിറ്റി മുന്നോട്ടുെവക്കുന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ ശിപാർശകൾ നിയമപരമായി അനുവദിക്കാനാവാത്തതും അംഗീകരിക്കാനാവാത്തതുമാണ്. എന്നാൽ, ഇത് സർക്കാർ ഏറ്റെടുത്തു നടപ്പാക്കുകയാണ്. മനസ്സിരുത്താതെ ഈ റിപ്പോർട്ട് അതേപടി നടപ്പാക്കുന്നത് ഹയർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ സമ്പൂർണ അരാജകത്വത്തിലേക്കും തകർച്ചയിലേക്കും നയിക്കും.
അതിനാൽ, ലയനം സംബന്ധിച്ച തീരുമാനവും പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിയമനവും റദ്ദാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.