സമ്പൂർണ എ പ്ലസ് 20967; മലപ്പുറം ഒന്നാമത്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സമ്പൂർണ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ 1912 പേരുടെ കുറവ്. 2016ൽ 22879 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയിരുന്നെങ്കിൽ ഇക്കുറിയത് 20967 ആയി ചുരുങ്ങി.
2015നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 7449 പേർക്കുകൂടി സമ്പൂർണ എ പ്ലസ് ലഭിച്ചിരുന്നു. 2013ൽ 6995 പേർക്ക് മാത്രമാണ് എ പ്ലസ് ഉണ്ടായിരുന്നത്. 2014ൽ ഇത് 10000 കവിഞ്ഞു.
2013നെ അപേക്ഷിച്ച് 3078 പേർ കൂടി വർധിച്ച് 10073 പേർക്കായിരുന്നു സമ്പൂർണ വിജയം. 2015ൽ മുൻവർഷത്തെക്കാൾ 5357 പേർ കൂടി വർധിച്ച് 15340 ആയി. എ പ്ലസ് മികവുകാരുടെ എണ്ണത്തിൽ നാലു വർഷമായി തുടരുന്ന ക്രമാനുഗതമായ വർധന ഇക്കുറിയും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 20967 പേരിൽ 14212 പേർ പെൺകുട്ടികളും 6755 ആൺകുട്ടികളുമാണ്. എ പ്ലസ് മികവിൽ ഒന്നാം സ്ഥാനത്ത് ഇക്കുറിയും മലപ്പുറമാണ്. 2433 പെൺകുട്ടികളും 1207 ആൺകുട്ടികളുമടക്കം 3640 പേരാണ് മലപ്പുറത്ത് സമ്പൂർണ എ പ്ലസ് വിജയം കൊയ്തത്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 85 പേർ കൂടി മികച്ച വിജയം കൈയടക്കിയാണ് മലപ്പുറത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. 2016ൽ 3555 പേരായിരുന്നു എ പ്ലസുകാർ. വിദ്യാഭ്യാസ ജില്ല അടിസ്ഥാനപ്പെടുത്തിയുള്ള കണക്കിലും 1595 വിജയികളുള്ള മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് ഒന്നാമത്. 1582 പെൺകുട്ടികളും 789 ആൺകുട്ടികളുമടക്കം 2371 പേർ എ പ്ലസ് നേടിയ കോഴിേക്കാടാണ് സുവർണ വിജയത്തിൽ രണ്ടാമത്. കഴിഞ്ഞവർഷം 2811 എ പ്ലസുകൾ അക്കൗണ്ടിലുറപ്പിച്ചായിരുന്നു കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തിയിരുന്നത്. 2016നെ അപേക്ഷിച്ച് 140 എണ്ണം കുറവാണ് ഇക്കുറി. 2151 എ പ്ലസുകളുമായി തലസ്ഥാന ജില്ലയാണ് മൂന്നാമത്. 1492 െപൺകുട്ടികളും 659 ആൺകുട്ടികളുമടക്കം 2151 പേരാണ് തിരുവനന്തപുരത്ത് എ പ്ലസ് വിജയികളായുള്ളത്.
2050 പേർക്ക് സമ്പൂർണ വിജയമുള്ള െകാല്ലമാണ് പട്ടികയിൽ നാലാമത്. 1344 പെൺകുട്ടികളും 706 ആൺകുട്ടികളുമാണ് കൊല്ലത്തെ നാലാം സ്ഥാനത്തെത്തിച്ചത്. 1360 ആൺകുട്ടികളും 637 പെൺകുട്ടികളും എ പ്ലസ് വിജയികളായുള്ള കണ്ണൂരാണ് അഞ്ചാമത്. ഇവിടെ ആകെയുള്ള എ പ്ലസുകാർ 1997 പേർ. തൃശൂർ -1713 (പെൺ: 1157, ആൺ: 556), എറണാകുളം- 1608 (പെൺ: 1110, ആൺ: 498), പാലക്കാട്-1418 (പെൺ: 1020, ആൺ: 398), കോട്ടയം-966 (പെൺ: 663, ആൺ: 303), ആലപ്പുഴ-934 (പെൺ: 648, ആൺ: 286), കാസർേകാട്- 812 (പെൺ: 508, ആൺ: 304), പത്തനംതിട്ട-462 (പെൺ: 321, ആൺ: 141), ഇടുക്കി-453 (പെൺ: 317, ആൺ: 136), വയനാട്-392 (പെൺ: 257, ആൺ: 135) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ എ പ്ലസ് മികവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.