സർക്കാറിെൻറ വീഴ്ചയും കെടുകാര്യസ്ഥതയും തുറന്നുകാട്ടും –ഇബ്രാഹീംകുട്ടി കല്ലാർ
text_fieldsസംസ്ഥാന സർക്കാറിെൻറ ഭരണവീഴ്ചയും കേന്ദ്രസർക്കാറിെൻറ തെറ്റായ നയങ്ങളും തുറന്നുകാട്ടുകയാകും തെരഞ്ഞെടുപ്പിൽ ചെയ്യുക.
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫ് ഇത്തവണ മികച്ച വിജയം ഉണ്ടാക്കും. ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ഇടപെടൽ നടത്തിയില്ലെന്ന് മാത്രമല്ല കൂടുതൽ കുരുക്കുകൾ സൃഷ്ടിക്കുകയാണ് ചെയ്തത്. 64ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്ത സർക്കാർ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.
സർക്കാർ കൃഷിക്കാരെ കൂടുതൽ സങ്കീർണതയിലക്കേ് തള്ളിവിടുകയാണ് ചെയ്യുന്നത്. കർഷകർ നട്ടുവളർത്തിയ പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാമെന്ന വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിച്ചു. ഇപ്പോൾ മരങ്ങൾ മുറിക്കാനാവില്ല എന്ന ഉത്തരവാണ് വന്നിരിക്കുന്നത്. പട്ടയം സമയബന്ധിതമായി നൽകുന്നതിൽ സർക്കാർ പരാജയമായിരുന്നു.
അഞ്ചുവർഷം കൊണ്ട് യു.ഡി.എഫ് സർക്കാർ 50,000 പട്ടയം നൽകിയപ്പോൾ ഈ സർക്കാറിനാകെ 25,000 പട്ടയങ്ങൾ മാത്രമാണ് നൽകാൻ കഴിഞ്ഞത്.
വന്യജീവി ആക്രമണം ഉൾപ്പെടെ കാര്യങ്ങളിൽ ശുഷ്കാന്തിയോടെ സർക്കാർ പെരുമാറിയില്ല. ഇടുക്കി മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കാൻപോലും കഴിയാതെ നിർവീര്യമായി.
റബർ, കുരുമുളക് കർഷകർ തീരാദുരിതത്തിലാണ്. ബഫർ സോൺ വിഷയത്തിൽ സർക്കാർ കൈക്കൊണ്ടത് സർക്കാർ വിരുദ്ധ നിലപാടാണ്. ഭൂപതിവ് ചട്ടത്തിൽ കാലാനുസൃത ഭേദഗതികൾ യു.ഡി.എഫ് വന്നാൽ കൊണ്ടുവരും. ഒരുവർഷം കൊണ്ട് പട്ടയകാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് നടപടി കൈക്കൊള്ളും.
വന്യജീവി ആക്രമണം തടയാനുള്ള നടപടികളും സ്വീകരിക്കും. ബഫർ സോൺ വിഷയത്തിൽ അന്തിമ വിജ്ഞാപനം തിരുത്തി കർഷകർക്ക് ഗുണകരമാക്കും. പത്ത് ചെയിനിലെ മുഴുവൻ പേർക്കും പട്ടയം നൽകും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടി കൈക്കൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.