മലേറിയ മരുന്നിന് പിടിവലി; വേണ്ടത്ര സ്റ്റോക്കുണ്ടെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനു ഫലപ്രദമെന്നു കണ്ട മലേറിയ പ്രതിരോധ മരുന്ന് ‘ ഹൈഡ്രോക്സിക്ലോറോക്വിൻ’ കിട്ടാൻ ലോകരാജ്യങ്ങൾ ഇന്ത്യക്കുപിന്നാലെ. രാജ്യത്ത് ആവ ശ്യമായ കരുതൽ ശേഖരം ഉറപ്പുവരുത്തിയശേഷം മാത്രമാണ് വിവിധ രാജ്യങ്ങളിലേക്ക് മരു ന്ന് കയറ്റിവിടുന്നതെന്ന് വിശദീകരിച്ച് മോദിസർക്കാർ. ഇതുവരെ 28 രാജ്യങ്ങൾ മരുന്നിനായി ഇന് ത്യയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് വ്യാപനം നടക്കുന്നതിനാൽ നേരത്തേ ഏർപ്പെടുത്തിയ കയറ്റുമതി വിലക്ക് അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും സമ്മർദത്തെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് പിൻവലിച്ചത്.
മരുന്ന് കിട്ടിയില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് പ്രസിഡൻറ് ട്രംപ് ഭീഷണി മുഴക്കിയതിനുപിന്നാലെ ഗുജറാത്തിലെ മൂന്നു കമ്പനികളിൽനിന്നായി വൻതോതിൽ അമേരിക്കയിലേക്ക് കയറ്റിവിട്ടു. അടുത്തയാഴ്ച കൂടുതൽ കയറ്റി അയക്കും. ഇതിനു പിന്നാലെ ഇസ്രായേൽ, ബ്രസീൽ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കും ൈഹഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യുകയാണ്. ഈ രാജ്യങ്ങളുടെ ഭരണത്തലവന്മാർ നേരന്ദ്ര മോദിയെ വിളിച്ച് മരുന്നു വിട്ടുകിട്ടാൻ അഭ്യർഥിച്ചിരുന്നു. മഹാമാരി നേരിടാൻ സാധ്യമായ എല്ലാ സഹായവും ഇന്ത്യ ചെയ്യുമെന്ന് അവരുമായുള്ള സംഭാഷണത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യക്ക് നിലവിലെ സാഹചര്യത്തിൽ ഒരാഴ്ചത്തേക്കുവേണ്ടത് ഒരുകോടി ഗുളികകളാണെന്ന് വിലയിരുത്തിയിട്ടുണ്ടെന്നും, കരുതൽ ശേഖരം മൂന്നുകോടി വരുമെന്നും ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ വിശദീകരിച്ചു. കയറ്റുമതി ചെയ്താലും ആവശ്യത്തിന് സ്റ്റോക് സൂക്ഷിക്കാൻ കഴിയും. അടിയന്തരാവശ്യം നിറവേറ്റാൻ സർക്കാർ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യത്തിലേറെ സ്റ്റോക് ഉണ്ടെന്ന് കേന്ദ്രം വിശദീകരിക്കുേമ്പാഴും, മലേറിയ മരുന്നിന് ക്ഷാമം ഉണ്ടെന്നാണ് വിപണിയിൽനിന്നുള്ള റിപ്പോർട്ടുകൾ. അതേസമയം, 20 കോടി ഗുളികകൾ വരെ ഉൽപാദിപ്പിക്കാൻ ഇന്ത്യൻ നിർമാതാക്കൾക്ക് കെൽപുണ്ടെന്നാണ് ഫാർമസ്യൂട്ടിക്കൽസ് രംഗത്തുള്ളവർ അവകാശപ്പെടുന്നത്. ഹൈഡ്രോക്സിക്ലോറോക്വിൻ ലോകത്ത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഗുജറാത്തിൽ തന്നെ 28 കമ്പനികളുണ്ട്. ഡിമാൻഡ് കൂടിയതോടെ ഇവർ പരമാവധി ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.