ദേശീയപാത വികസനം: ഇ.ടി. മുഹമ്മദ് ബഷീർ നിതിൻ ഗഡ്കരിയെ സന്ദർശിച്ചു
text_fieldsന്യൂഡൽഹി: ദേശീയപാത വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്കക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാറിെൻറ പുനരധിവാസ പാക്കേജ് കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ പാക്കേജിലുള്ള അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമിയുടെ യഥാർഥ വില, കെട്ടിടനിയമം ഉദാരമാക്കല്‍, സ്ഥലമൊഴിഞ്ഞു കൊടുക്കേണ്ട സമയപരിധി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുക, ശ്മശാന ഭൂമികള്‍ക്ക് സമീപത്തുകൂടി കടന്നുപോകുന്ന പാതയുടെ ഭാഗങ്ങളില്‍ മേല്‍പാലം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. എത്രയും വേഗം കേന്ദ്ര തീരുമാനം അറിയിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പുനൽകിയതായി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.