ദേശീയപാത വികസനം 45 മീറ്ററിൽ; ആറുവരിയിൽ പണിയാൻ എൻ.എച്ച്.എ.െഎ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനം 45 മീറ്ററിൽ തന്നെ പൂർത്തിയാക്കാൻ സർക്കാർ തീരുമാനം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനപ്പെരുപ്പം കണക്കിലെടുത്ത് പാതവികസനം ആറുവരിയിൽ പൂർത്തിയാക്കണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) തീരുമാനം.
ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുന്നോട്ടുവെച്ച നിർദേശങ്ങൾ എൻ.എച്ച്.എ.ഐ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. നേരത്തേ, 45 മീറ്ററിൽ നാലുവരപ്പാത പണിയാനായിരുന്നു കേന്ദ്ര-^സംസ്ഥാന സർക്കാറുകൾ ധാരണയിലെത്തിയത്. എന്നാൽ, രൂക്ഷമായ വാഹനസാന്ദ്രത ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് 45 മീറ്ററിൽ ആറുവരിപ്പാതയാക്കാൻ എൻ.എച്ച്.എ.ഐ തീരുമാനിക്കുകയായിരുന്നു. ഇതിെൻറ പുതിയ രൂപകൽപന തയാറാക്കിത്തുടങ്ങി.
പാത പണിയുമ്പോൾ മീഡിയൻ മൂന്നു മീറ്ററായി കുറയും. നേരത്തേ മീഡിയൻ വലുപ്പം അഞ്ച് മീറ്ററാക്കാനായിരുന്നു തീരുമാനം. ആറുവരിപ്പാത വരുമ്പോൾ വശങ്ങളിലുള്ള സർവിസ് റോഡുകളുടെ വീതിയും കുറയും. ഏഴു മീറ്ററിൽ പണിയാനുദ്ദേശിച്ചിരുന്ന സർവിസ് റോഡ് 5.5 മീറ്ററായി കുറക്കാനാണ് പുതിയ നിർദേശം.
പാത ആറുവരിയിൽ വികസിപ്പിക്കുമ്പോൾ പദ്ധതിച്ചെലവും കൂടും. കേരളത്തിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ കിലോമീറ്ററിന് 35 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തായാക്കുമെന്നും എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പുനൽകി.
എന്നാൽ, 45 മീറ്ററിൽ കൂടുതൽ വീതിയിൽ സ്ഥലമേറ്റെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ സ്ഥലമേറ്റെടുപ്പ് നടപടി ഏറക്കുറെ പൂർത്തിയായി. എന്നാൽ, ആരാധനാലയങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിന് ചില തടസ്സങ്ങൾ നിലനിൽക്കുന്നു. ഇവ ചർച്ചയിലൂടെ പരിഹരിക്കാൻ കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിലോെട കാസർകോട്, കണ്ണൂർ ജില്ലകളിലെ പണി ആരംഭിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.