ഹിജാബ് വിലക്ക്: ജി.ഐ.ഒ റാലിയും പൊതുസമ്മേളനവും
text_fieldsകൊച്ചി: ഹിജാബ് വിലക്കിനെതിരെ 'റാലി എഗെയിൻസ്റ്റ് ഹേറ്റ്' തലക്കെട്ടിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) 12ന് എറണാകുളത്ത് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. കർണാടകയിലെ മുസ്ലിം വിദ്യാർഥിനിപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരത്തിലധികം പെൺകുട്ടികൾ റാലിയിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വൈകീട്ട് നാലിന് ഹൈകോർട്ട് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിക്കും. സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഉഡുപ്പി ഹിജാബ് വിഷയത്തിൽ ശ്രദ്ധേയയായ ഹിബ ഷെയ്ഖ്, സുപ്രീംകോടതി അഭിഭാഷക അവാനി ഭാൻസൽ, ഓൾ ഇന്ത്യ മുസ്ലിം ലോ ബോർഡ് അംഗം അസ്മ സഹറ, ജി.ഐ.ഒ കർണാടക സംസ്ഥാന പ്രസിഡന്റ് അഡ്വ. സുമയ്യ റോഷൻ, ആക്ടിവിസ്റ്റുകളായ മരിയ തബസ്സും, പി.എം. ലാലി തുടങ്ങിയവർ പങ്കെടുക്കും. സെക്രട്ടറി സമർ അലി, പ്രോഗ്രാം കൺവീനർ അനീസ മുഹ്‌യിദ്ദീൻ, കൊച്ചി സിറ്റി കൺവീനർ റിസ്വാന ഷിറിൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.