ഹിജാബിലെ ഹൈക്കോടതി വിധി: സുപ്രിം കോടതി ഇടപെടൽ അനിവാര്യമെന്ന് ലീഗ് എം.പി മാർ
text_fieldsഹിജാബ് സംബന്ധിച്ചുണ്ടായ നിർഭാഗ്യകരമായ കർണ്ണാടക ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിൽ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിന്റെ സുരക്ഷക്ക് വേണ്ടി സുപ്രിം കോടതിയുടെ ഇടപെടൽ അനിവാര്യമായിത്തീർന്നിരിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ലോക് സഭാംഗങ്ങളായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുൽ വഹാബും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഹിജാബ് മതപരമായ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമാണെന്ന വസ്തുത അവിതർക്കിതമാണ്. ആ നിലയിൽ മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തിയുടെ മൗലികാവകാശങ്ങളുടെയും ഭാഗമാണ് ഹിജാബ് എന്ന വസ്ത്രധാരണ രീതി. ആരിലും അത് അടിച്ചേല്പിക്കാനല്ല, സ്വന്തം ജീവിതത്തിൽ പാലിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ബന്ധപ്പെട്ടവർ ആവശ്യമുന്നയിച്ചത്. അതാകട്ടെ , ഭരണഘടനയുടേയും അതിന്റെ അടിസ്ഥാന താൽപര്യമായ മതേതരത്വത്തിന്റെയും ആധുനിക സമൂഹം ആദരിച്ചംഗീകരിക്കുന്ന ബഹുസ്വരതയുടേയും അനിവാര്യതാൽപര്യവുമാണ്. ഹൈക്കോടതി വിധിയിൽ പരിഗണിക്കപ്പെടാതെ പോയ ഈ വസ്തുതകൾ സുപ്രീംകോടതി ഇടപെട്ട് പുനഃസ്ഥാപിക്കണമെന്ന് പ്രത്യാശിക്കുന്നതായി എം. പിമാർ പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നാളെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് എം.പിമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.