ഹിജാബ്: കേരളത്തില്‍ ഇവിടുത്തെ നിയമമനുസരിച്ച് മുന്നോട്ടുപോകണം -ആർ.എസ്.എസ്
text_fieldsകൊച്ചി: ഹിജാബ് വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തിരിക്കാമെന്ന് ആർ.എസ്.എസ് കേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍. രാജ്യത്തെ നിയമങ്ങളെ അനുസരിക്കുന്ന പൗരബോധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
കർണാടക മാതൃകയിൽ ഹിജാബ് വിലക്ക് നടപ്പാക്കണമോ എന്ന ചോദ്യത്തിന്, കേരളത്തില്‍ നിലനില്‍ക്കുന്ന നിയമം അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്നായിരുന്നു മറുപടി. ഓരോ നാട്ടിലും നിലനിൽക്കുന്ന നിയമമാണ് പാലിക്കേണ്ടത്. പുതിയ പ്രവണതകള്‍ കടന്നുവരുമ്പോഴുണ്ടാകുന്ന സംഘര്‍ഷമാണ് കര്‍ണാടകയില്‍ ഉണ്ടായത്.
കേരളത്തില്‍ ആർ.എസ്.എസ് വളരുകയാണ്. അതിന്റെ പ്രതിഫലനം രാഷ്ട്രീയരംഗത്തുമുണ്ടാകും. സംഘടനയെ വളര്‍ത്തുന്നതിന്റെ ഭാഗമായി കെ. കേളപ്പന്‍, വേലുത്തമ്പി ദളവ, പഴശ്ശിരാജ തുടങ്ങി അറിയുന്നതും അറിയപ്പെടാത്തതുമായ ദേശാഭിമാനികളുടെ സ്മരണകളുണര്‍ത്തി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന എല്ലാ അമൃതോത്സവ പരിപാടികളിലും ആർ.എസ്.എസ് പങ്കാളികളാകും.
സ്വയംപര്യാപ്തമാക്കാനുതകുന്ന തരത്തില്‍ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന അഖിലഭാരത പ്രതിനിധിസഭയുടെ പ്രമേയം പ്രവൃത്തിപഥത്തിലെത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം വിചാര്‍ പ്രമുഖ് പി.ജി. സജീവും വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.