നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ ഹിജാബ് വിധി തിരുത്തണം -മുസ്ലിം സംഘടനാ നേതാക്കൾ
text_fieldsതിരുവനന്തപുരം: ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈകോടതി വിധി ഭരണഘടന ഉറപ്പുനല്‍കുന്ന ബഹുസ്വരതയുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. പൗരന്മാർക്ക് ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിനുമേലുള്ള കോടതികളുടെ കടന്നുകയറ്റം ആശങ്കജനകമാണ്.
ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളില്‍ പോലും കൈകടത്തി അവരുടെ ചിഹ്നങ്ങളെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അതിനെ സാധൂകരിക്കുന്ന വിധി പ്രസ്താവമാണ് കോടതികളില്‍നിന്നുണ്ടാകുന്നത്.
ഹിജാബ് വിധി തിരുത്തിയാലേ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യത വീണ്ടെടുക്കാൻ സാധിക്കൂ. ഭൂരിപക്ഷം വിശ്വാസികളും അനുഷ്ഠിക്കുന്ന ആചാരത്തിനെതിരെ മതഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിച്ച് കോടതി പുതിയ മാതൃക സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, മൂവാറ്റുപുഴ അഷ്റഫ് മൗലവി, അബ്ദുശ്ശുക്കൂർ മൗലവി, എ. അബ്ദുൽ സത്താർ, പ്രഫ. ഇ. അബ്ദുൽ റഷീദ്, വി.എം. ഫത്ഹുദ്ദീൻ റഷാദി, എച്ച്. ഷഹീർ മൗലവി, കെ.എ. ഷഫീഖ്, ബീമാപള്ളി റഷീദ്, ഡോ. വി.പി. സുഹൈബ് മൗലവി, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, സഈദ് മൗലവി വിഴിഞ്ഞം തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.