മലയോര പട്ടയ വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം
text_fieldsതിരുവനന്തപുരം: 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ജൂലൈ 25 വരെ അപേക്ഷ നൽകാൻ അവസരം.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യു സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് അപേക്ഷ നൽകാൻ സൗകര്യമൊരുക്കിയിട്ടുള്ളത്.
വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടന്ന ഇടങ്ങളിൽ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.