അതിരില്ലാതൊഴുകി സംഗീതം; ദേവികക്ക് ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയുടെ അഭിനന്ദനം
text_fieldsതിരുവനന്തപുരം: ഹിമാചലിലെ ബാര്‍ലി വയലുകളില്‍ കൃഷി ചെയ്യുന്ന ഗ്രാമീണരുടെ പഹാഡി നാടോടിഗാനം ആലപിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പട്ടം കേന്ദ്രീയവിദ്യാലയം ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിക. 'മായേനി മേരീയേ...' ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അഭിനന്ദിച്ച് ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ രംഗത്തെത്തി.
പാട്ട് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച അദ്ദേഹം, െകാച്ചു മിടുക്കിയെ ഹിമാചലിലെ സംസ്കാരവും പാരമ്പര്യങ്ങളും അടുത്ത് മനസ്സിലാക്കാൻ ക്ഷണിക്കുകയും ചെയ്തു.പതിറ്റാണ്ടുകളായി ഹിമാചലിൽ പ്രചാരം സിദ്ധിച്ച ഗാനമാണ് 'മായേനി മേരീയേ...'. മോഹിത് ചൗഹാൻ അടക്കം പുതുതലമുറക്കാർ പലരും ആലപിച്ചിട്ടുണ്ടെങ്കിലും, ഈ ഗാനം എഴുപതുകളിൽ ഒാൾ ഇന്ത്യ റേഡിയോ ഷിംലയിലൂടെ ആദ്യമായി പാടി ജനപ്രിയമാക്കിയത് പുഷ്പലത എന്ന ഹിമാചലുകാരിയാണ്.
ആദ്യമായാണ് ഹിമാചലിന് പുറത്തുള്ള ഒരു വിദ്യാർഥിനി ഇത്ര മനോഹരമായി ഗാനം ആലപിക്കുന്നത്. 'നിെൻറ ശബ്ദത്തിൽ ഒരു മാന്ത്രികതയുണ്ട്. ആ ശബ്ദം ദൂരദിക്കുകളിലെത്തെട്ട, നിന്നെ ലോകം മുഴുവൻ അംഗീകരിക്കട്ടെ' ജയ് റാം താക്കൂർ കുറിച്ചു.
സംഗീതം പഠിച്ചിട്ടില്ലാത്ത ദേവിക, സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ദേവിയുടെ നിർദേശപ്രകാരമാണ് പാടിയത്. ആഗസ്റ്റ് 28ന് ഏക് ഭാരത് േശ്രഷ്ഠ് ഭാരത് ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തു. ഹിമാചലിലെ പ്രമുഖ ഗായകരെല്ലാം വിഡിയോ ഷെയർ ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ കാതുകളിലും പാട്ട് എത്തിയത്.
വൈറലായതോടെ തിരുമല ശാന്തിനഗറിൽ ദേവാമൃതത്തിലേക്ക് അഭിനന്ദനമറിയിച്ച് സാംസ്കാരികമന്ത്രി എ.കെ. ബാലെൻറ വിളിയുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.