എം.ബി. രാജേഷിെൻറ ഭാര്യക്ക് നിയമനം ഉറപ്പാക്കാൻ ഹിന്ദി അധ്യാപകരെ കരുവാക്കിയെന്ന്
text_fieldsതിരുവനന്തപുരം: കാലടി സർവകലാശാലയിൽ എം.ബി. രാജേഷിെൻറ ഭാര്യക്ക് നിയമനം ഉറപ്പാക്കാൻ വിഷയ വിദഗ്ധർ നൽകിയ മാർക്കിനെ മറികടന്ന് മാർക്ക് നൽകാൻ ഇൻറർവ്യൂ ബോഡിലെ വിഷയ വിദഗ്ധരല്ലാത്ത രണ്ടുപേരെ കരുവാക്കിയെന്ന് ഗവർണർക്ക് കത്ത്. മലയാളം അസിസ്റ്റൻറ് പ്രഫസർ തസ്തികയിലെ നിയമനത്തിന് മൂന്ന് വിഷയ വിദഗ്ധർ നൽകിയ മാർക്കാണ് ഹിന്ദി അധ്യാപകരായ സർവകലാശാല ഡീനിനെയും ഗവർണറുടെ പ്രതിനിധിയെയും ഉപയോഗിച്ച് നൽകിയതെന്നാണ് പരാതി.
ഇതുസംബന്ധിച്ച് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ഗവർണർക്ക് നൽകിയ കത്തിൽ പറയുന്നു. മലയാള അധ്യാപകനെ തെരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂവിലാണ് വിവിധ സർവകലാശാലകളിലെ മൂന്ന് മലയാളം പ്രഫസർമാർ നൽകിയ മാർക്ക് രണ്ട് ഹിന്ദി അധ്യാപകരെകൊണ്ട് കൂടുതൽ മാർക്ക് നൽകിപ്പിച്ച് സർവകലാശാല അട്ടിമറിച്ചത്. സ്കോർ ഷീറ്റ് പുറത്തുവിട്ടാൽ ഇതു തെളിയും.
സി.പി.എമ്മിന് വേണ്ടപ്പെട്ടരെ തെരഞ്ഞെടുക്കാൻ എല്ലാ സർവകലാശാലകളിലും ഇതേ രീതിതന്നെയാണ് നടപ്പാക്കുന്നതെന്നും പരാതിയിൽ പറയുന്നു. യു.ജി.സി നിർദേശ പ്രകാരമുള്ള വിഷയ വിദഗ്ധരുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നതാണ് കാലടി സർവകലാശാലയുടെ നടപടി.
റാങ്ക് പട്ടികക്കെതിരെ ഇൻറർവ്യൂ േബാഡിലെ മൂന്ന് വിഷയ വിദഗ്ധർ നൽകിയ വിേയാജനക്കുറിപ്പ് പുറത്തുവിട്ട വൈസ് ചാൻസലറെ മാറ്റി നിർത്തി നിഷ്പക്ഷ അന്വേഷണം നടത്തണം. സർവകലാശാല വകുപ്പു മേധാവി എന്ന നിലയിൽ ഉദ്യോഗാർഥിക്ക് നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും, വി.സിക്ക് രഹസ്യമായി നൽകിയ വിയോജനക്കുറിപ്പും എങ്ങനെ എം.ബി. രാജേഷിന് ലഭിെച്ചന്ന് വെളിപ്പെടുത്തേണ്ട ബാധ്യത വി.സിക്കുണ്ട്. ഇതു രാജേഷിനു ലഭിച്ചതിലൂടെ ഭാര്യക്കു നിയമനം നൽകുന്നതിൽ വി.സിക്കുള്ള പങ്ക് വ്യക്തമായതായും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.