അപവാദം പ്രചരിപ്പിക്കുന്നുവെന്ന്; ബി. ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവിന്റെ പരാതി
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് അപവാദം പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവ് പൊലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെ തെൻറ കുടുംബത്തെയും അമ്മയേയും ആക്ഷേപിച്ചതായി ആരോപിച്ച് ഹിന്ദുഐക്യവേദി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ. കേശവദാസാണ് സിറ്റി പൊലീസ് കമീഷണർക്കും സൈബർ സെല്ലിനും പരാതി നൽകിയത്.
ഗോപാലകൃഷ്ണൻ തൃശൂർ കോർപറേഷനിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങര ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കേശവദാസിെൻറ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിെൻറ ചിത്രം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് േകശവദാസ് പരാതിയിൽ പറയുന്നു.
'പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നത് സ്വന്തം അമ്മയെ വിൽക്കുന്നതിന് തുല്യം. കുട്ടൻകുളങ്ങരയിൽ ബി.ജെ.പിയെ തോൽപ്പിച്ചതിെൻറ ആഘോഷം' എന്നിങ്ങനെ പ്രചരിപ്പിച്ചെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.