എം.ജി.എസ് ചരിത്ര ഗവേഷണ രംഗത്ത് മികച്ച സംഭാവന നൽകിയ ചരിത്രകാരൻ- എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: പ്രമുഖ ചരിത്രപണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനും അധ്യപകനുമായിരുന്ന എം.ജി.എസ് നാരായണൻറെ വേർപാടിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. പ്രാചീന കേരളചരിത്ര പഠന ഗവേഷണ രംഗത്ത് മികച്ച സംഭാവന നൽകിയ ചരിത്രകാരനാണ് എം.ജി.എസ് നാരായണനെന്ന് അദ്ദേഹം അനുസ്മരിച്ചു. ചരിത്ര ഗവേഷണ രംഗത്ത് തന്റേതായ പാത വെട്ടി തുറന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം.
ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും കുറിച്ചുള്ള തൻറെ വീക്ഷണങ്ങളും അഭിപ്രായങ്ങളും വെട്ടിത്തുറന്നു പറയുന്നതിൽ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. അദ്ദേഹത്തിൻറെ വിയോഗം ചരിത്ര ഗവേഷണ രംഗത്ത് വലിയ നഷ്ടമാണ്. എം.ജി.എസിൻറെ വേർപാടിൽ വ്യസനിക്കുന്ന ഉറ്റവർ, സുഹൃത്തുക്കൾ, സഹയാത്രികർ എല്ലാവരുടെയും ദുഃഖത്തിൽ പങ്കാളിയാകുന്നതായും പ്രസിഡൻറ് സി.പി.എ ലത്തീഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.