കിനാലൂരിലും പൂവമ്പായിയിലും കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങള്‍ അപൂര്‍വതരം
text_fieldsബാലുശ്ശേരി: കിനാലൂര്‍ കാറ്റാടി മലയോരത്തിനടുത്ത പൂവമ്പാറയിലും കഴിഞ്ഞ ദിവസം കണ്ടത്തെിയ ചരിത്രാവശിഷ്ടങ്ങള്‍ കേരളത്തിലെ ഭൂപ്രദേശത്തുനിന്നും ഇതുവരെ കണ്ടത്തെിയിട്ടില്ലാത്ത അപൂര്‍വവസ്തുക്കളാണെന്ന് അധികൃതര്‍. പൂവമ്പായി എ.എം.എച്ച്.എസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ ഉത്ഖനനത്തിലാണ് മധ്യശിലായുഗകാലത്തെ ശിലായുധങ്ങള്‍ കണ്ടത്തെിയത്.
പുരാവസ്തു വകുപ്പിന്‍െറ നേതൃത്വത്തില്‍ നടന്ന ഉത്ഖനനത്തില്‍ അപൂര്‍വ നന്നങ്ങാടിയും അതിനകത്തുനിന്നു വെള്ളാരങ്കല്ലില്‍ തീര്‍ത്ത ചെറിയ ശിലായുധവും കണ്ടത്തെിയിട്ടുണ്ട്. ചെറിയ ശിലായുധത്തിന് മൂന്നര സെന്‍റീമീറ്റര്‍ നീളമുണ്ട്. കേരളത്തിലെ ഭൂപ്രദേശത്തുനിന്നും ഇതുവരെ കണ്ടത്തെിയിട്ടില്ലാത്ത അപൂര്‍വ തരത്തിലുള്ളതാണ് ഇതെന്ന് പുരാവസ്തു ഉദ്യോഗസ്ഥരായ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് കെ.ആര്‍. സോന, ഫീല്‍ഡ് അസിസ്റ്റന്‍റ് കെ. കൃഷ്ണരാജ് എന്നിവര്‍ പറഞ്ഞു. സ്കൂള്‍ ഗ്രൗണ്ടില്‍നിന്നും മുമ്പ് ഒരു നന്നങ്ങാടിയുടെ അവശിഷ്ടം ലഭിച്ചിരുന്നു. ഇതിന്‍െറ മുകള്‍ഭാഗം നഷ്ടപ്പെട്ട നിലയിലായിരുന്നു.
പൂവമ്പായി സ്കൂളിലെ തൊട്ടടുത്ത പ്രദേശമായ കിനാലൂര്‍ കാറ്റാടിമലയുടെ താഴ്വാരത്തുനിന്നും കഴിഞ്ഞമാസം നടന്ന ഉത്ഖനനത്തില്‍ ശിലായുഗ കാലഘട്ടത്തിലെ ഇരുമ്പായുധങ്ങളും ഊത്താലകളുടെ അവശിഷ്ടങ്ങളും അര്‍ധമൂല്യ കല്ലുകള്‍കൊണ്ട് നിര്‍മിച്ച മുത്തുകളും കണ്ടത്തെിയിരുന്നു. കഴിഞ്ഞവര്‍ഷവും കാറ്റാടി ഭാഗത്ത് ഉത്ഖനനം നടന്നിരുന്നു. നിരവധി നന്നങ്ങാടി ഇവിടെനിന്നും കണ്ടത്തെിയിരുന്നു. ചരിത്രാവശിഷ്ടങ്ങള്‍ നിലകൊള്ളുന്ന കിനാലൂര്‍ കാറ്റാടി, പൂവമ്പായി പ്രദേശങ്ങള്‍ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.