ചരിത്രരേഖകളും ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൂക്ഷിച്ചിരിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രധാന രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ഇനി മുതൽ എല്ലാവർക്കും ലഭിക്കും. മുഖ്യവിവരാവകാശ കമീഷണർ വിൻസൻ എം. പോളാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 20 വര്‍ഷത്തിലധികം പഴക്കമുള്ള പ്രധാന സര്‍ക്കാര്‍ രേഖകള്‍ പുരാരേഖ വകുപ്പ് സൂക്ഷിക്കുന്നുണ്ടെങ്കിലും ഇതു സാധാരണക്കാര്‍ക്ക് പരിശോധിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.
കര്‍ശന നിയന്ത്രണങ്ങളോടെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു ഇതു പരിശോധിക്കാനുള്ള അനുമതി നല്‍കിയിരുന്നത്. ഇതിനു പ്രത്യേകം ഫീസ് ഈടാക്കുകയും ചെയ്ത് വരുന്നുണ്ട്. രേഖകള്‍ പരിശോധിക്കാനായി വിവരാവകാശ നിയമപ്രകാരം സാധാരണക്കാര്‍ നല്കുന്ന അപേക്ഷകള്‍ തള്ളുകയായിരുന്നു പതിവ്. ഇതിനെതിരായ പരാതിയിലാണ് മുഖ്യവിവരാവകാശ കമീഷണറുടെ ഉത്തരവ്.
വിവരാവകാശ നിയമപ്രകാരമുള്ള നിരക്കുകള്‍ മാത്രം ഈടാക്കി സാധാരണക്കാര്‍ക്കും രേഖകള്‍ പരിശോധിക്കാനും ആവശ്യമുള്ളതിെൻറ പകര്‍പ്പ് ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. പുതിയ ഉത്തരവ് പ്രകാരം രാജഭരണകാലത്തേതടക്കം ചരിത്രപ്രാധാന്യവും അക്കാദമിക മൂല്യവുമുള്ള രേഖകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകും. രാജ്യരക്ഷയുമായി ബന്ധപ്പെട്ടതോ നിയമസഭയുടെയോ പാര്ലമെൻറിെൻറയോ അവകാശ ലംഘനം ആകുന്നതോ അടക്കം ചുരുക്കം ചില രേഖകള്‍ മാത്രമേ രഹസ്യമായി സൂക്ഷിക്കാനാകൂ. മറ്റു രേഖകളൊക്കെ ഇൗ ഉത്തരവിലൂടെ എല്ലാവർക്കും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.