'ചരിത്രനിമിഷം'; കേരളം നടത്തുന്നത് അടിച്ചമർത്തലിനെതിരായ സമരം -മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ കേരളം നടത്തുന്നത് അടിച്ചമർത്തലിനെതിരായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ഫെഡറൽ ഘടകങ്ങൾ തകർക്കുവാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇത് സംരക്ഷിക്കാൻ വേണ്ടിയുള്ള സമരമാണ് കേരളം നടത്തുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ഡൽഹിയിൽ കേന്ദ്രഅവഗണനക്കെതിരെ കേരളം നടത്തുന്ന സമരത്തിൽ പ്രസംഗിക്കുമ്പോഴാണ് പിണറായിയുടെ പരാമർശം.
ജനാധിപത്യവിരുദ്ധമായാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ പെരുമാറുന്നത്. കേരളത്തിന്റെ നേട്ടങ്ങൾക്കുള്ള ശിക്ഷയാണ് ഇപ്പോൾ നൽകുന്നത്. സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതിൽ കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
കേരളത്തിന്റെ ഐക്യം അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഐക്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ സമരം നടത്തുന്നത്. രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നത്. ബജറ്റിലും ഈ അവഗണനയുണ്ടായി. തീരദേശത്തിന് വേണ്ടി പ്രത്യേക പാക്കേജ് ബജറ്റിലില്ല. കെറെയിൽ, ശബരിപാത, എയിംസ് തുടങ്ങിയ വികസനപദ്ധതികളിലും കേന്ദ്രസർക്കാർ അവഗണന തുടരുകയാണ്.
പ്രളയകാലത്തും കേന്ദ്രസർക്കാർ കേരളത്തെ അവഗണിച്ചു. പ്രളയസമയത്ത് തന്ന അരിക്ക്പോലും പണമിടാക്കി. വിദേശസഹായം മുടക്കി. കേന്ദ്രസർക്കാർ നടത്തുന്ന വിവേചനങ്ങൾ സമ്പദ്‍വ്യവസ്ഥയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.