കസ്റ്റഡി കൊല ചരിതം; നീതിതേടിയുള്ള പോരാട്ടങ്ങൾ...
text_fieldsരാജെൻറ അച്ഛന്. ഉദയകുമാറിെൻറ അമ്മ. ഗോപിയുടെ അച്ഛന്. ശ്രീജിവിെൻറ ജ്യേഷ്ഠൻ. ശ്രീജിത്തിെൻറ ഭാര്യ... സംസ്ഥാനത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഉറ്റവര്‍ക്കായി നീതി തേടിയിറങ്ങിയവരാണിവര്‍. കസ്റ്റഡി മരണം കുറവാണെന്ന് പറയുമ്പോഴും പൊലീസ് അതിക്രമങ്ങൾ ചെറുതല്ല. അതിനെതിരെ നിയമപോരാട്ടവും കുറവല്ല. ഉദയകുമാർ കേസിൽ വിധി വരുമ്പോൾ കേരളത്തിൽ കസ്റ്റഡി മരണത്തിനെതിരായ രണ്ട് നിയമപോരാട്ടം നടക്കുന്നു.
ഉദയകുമാറിെൻറ അമ്മയുടെ പോരാട്ടം രാജനുവേണ്ടി അച്ഛൻ ഈച്ചര വാര്യർ നടത്തിയ നിയമയുദ്ധത്തെ ഓർമിപ്പിക്കുന്നു. ഈ വർഷം ഏപ്രിലിൽ വരാപ്പുഴ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ അഖില പോരാട്ടവഴിയിലാണ്. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ശ്രീജിവിെൻറ സഹോദരൻ ശ്രീജിത്തിെൻറ നീണ്ട പോരാട്ടത്തിനൊടുവിൽ സി.ബി.ഐ അന്വേഷണം തുടങ്ങി.
>> അടിയന്തരാവസ്ഥ കാലത്തായിരുന്നു രാജൻ കേസ്. സി. അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് അത്. കെ. കരുണാകരനായിരുന്നു ആഭ്യന്തര മന്ത്രി. കോഴിക്കോട് ആർ.ഇ.സി വിദ്യാർഥിയായ രാജനെ ഉരുട്ടിക്കൊന്നെന്നാണ് കേസ്.
>> അടുത്ത കസ്റ്റഡി മരണം 1988ലെ നായനാർ സർക്കാറിെൻറ കാലത്താണ്. ഡി.വൈ.എഫ്.ഐ അനുഭാവി ചേർത്തല സ്വദേശി ഗോപിയുടെ മരണമായിരുന്നു അത്. ഗോപിയുടെ അച്ഛൻ തങ്കപ്പൻ 11വർഷം മകെൻറ മൃതദേഹം വീട്ടുവളപ്പിൽ സൂക്ഷിച്ചു. 2008ൽ പൊലീസുകാർ ശിക്ഷിക്കപ്പെട്ടു. എന്നാല്‍, കോടതിവിധി വരുംമുമ്പ് 1999 ആഗസ്റ്റ് 31ന് മകനെ സംസ്കരിച്ചു. മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് ചേർത്തല സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അടുത്തദിവസം ട്യൂബ് ലൈറ്റ് വയറ്റിൽ തറഞ്ഞ് ഗോപി മരിച്ചെന്നാണ് ബന്ധുക്കളെ അറിയിച്ചത്. ഗോപി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് നിലപാട്. 20വർഷം നിയമപോരാട്ടം നടത്തിയ തങ്കപ്പന് വിധി വരുന്നതിന് നാലുവർഷം മുമ്പ് മരിച്ചു.
>> ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, തിരുവനന്തപുരം ഫോർട്ട് പൊലീസാണ് ഉദയകുമാറിനെ ഉരുട്ടിക്കൊന്നത്. 2005 സെപ്റ്റംബർ 27 നാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാർ പൊലീസിെൻറ മൂന്നാം മുറയിലാണ് കൊല്ലപ്പെട്ടത്. അമ്മ പ്രഭാവതിക്കൊപ്പം കേരളം ഉറച്ചുനിന്നപ്പോൾ കേസ് സി.ബി.ഐ ഏറ്റെടുത്തു. പൊലീസുകാരെ പ്രതികളാക്കി കുറ്റപത്രം കൊടുത്തു.
>> മൂന്നുവർഷം മുമ്പാണ് പാറശ്ശാലയില്‍ പൊലീസ് കസ്റ്റഡിയിൽ ശ്രീജിവ് മരിച്ചത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെയാണ് സംഭവം. 2014 മേയ് 19നാണ് കുളത്തൂർ സ്വദേശി ശ്രീജിവിനെ കസ്റ്റഡിയിലെടുത്തത്. മേയ് 21ന് മരിച്ചു. മോഷണക്കുറ്റമാണ് ചുമത്തിയത്. സഹോദരൻ ശ്രീജിത്ത് രണ്ടുവർഷത്തിലേറെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അഹിംസ സമരം ഇപ്പോഴും തുടരുന്നു.
വിവാദമായ ചിലത്...
>> അടിയന്തരാവസ്ഥക്കാലത്ത് വർക്കല വിജയൻ, മുഹമ്മദ് മുസ്തഫ തുടങ്ങി പതിനഞ്ചോളം പേർ കസ്റ്റഡിയിൽ കൊല്ലപ്പെട്ടുവന്ന് ആരോപണമുയർന്നെങ്കിലും നിയമപോരാട്ടം ഇല്ലാതെപോയി.
>> കസ്റ്റഡിയിൽ ഒരാളെ വെടിെവച്ചുകൊന്ന കേസ് ആദ്യം റിപ്പോർട്ട് ചെയ്തത് നക്സലൈറ്റ് എ. വർഗീസുമായി ബന്ധപ്പെട്ടാണ്. പൊലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ വർഷങ്ങൾക്കുശേഷം ഇക്കാര്യം വെളിപ്പെടുത്തിയതോടെ വിഷയം വീണ്ടും സജീവമായി. പ്രതികളെ പിന്നീട് ശിക്ഷിച്ചു.
>> പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്ത സമ്പത്തിെൻറ മരണമാണ് മറ്റൊന്ന്. പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സമ്പത്ത്. 2010 മാർച്ച് 29നാണ് സമ്പത്ത് മരിച്ചത്. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിച്ചു. പൊലീസുകാർ അറസ്റ്റിലായി. മുഹമ്മദ് യാസീൻ, വിജയ് സാഖറെ എന്നിവരെ പ്രതിചേർെത്തങ്കിലും കുറ്റപത്രത്തിൽ ഒഴിവാക്കി. മുമ്പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതിയായത് രാജൻ കേസിലാണ്. എ. വർഗീസിനെ വെടിെവച്ചുകൊന്ന കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ലക്ഷ്മണ ശിക്ഷിക്കപ്പെട്ടു.
>> 2016 ഒക്ടോബർ എട്ടിന് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ സേലം സ്വദേശി കാളിമുത്തു കൊല്ലെപ്പട്ടു. ബന്ധുക്കളെത്താത്തതിനാൽ കോഴിക്കോട്ടെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
>> 2018 ഏപ്രിൽ ആറിന് വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പ് രാമകൃഷ്ണെൻറ മകൻ ശ്രീജിത്ത് (26) കസ്റ്റഡിയിലിരിക്കെ ഏപ്രിൽ ഒമ്പതിന് ആശുപത്രിയിൽ മരിച്ചു. പൊലീസ് ആളുമാറി പിടിക്കുകയും മർദനത്തിൽ മരിക്കുകയും ചെയ്തെന്നാണ് കേസ്.
>> 2016 സെപ്റ്റംബർ 11ന് വണ്ടൂർ പൊലീസ് സ്റ്റേഷനിൽ ശുചിമുറിയിൽ അബ്ദുൽ ലത്വീഫ് ജീവനൊടുക്കി. 2017 ജൂലൈയിൽ തൃശൂർ പാവറട്ടി സ്വദേശിയായ വിനായകൻ (19) പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിതനായതിെൻറ അടുത്തദിവസം ആത്മഹത്യ ചെയ്തു. ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
>> 2017 ഒക്ടോബർ 23ന് കൊല്ലം കുണ്ടറ സ്വദേശി കുഞ്ഞുമോനെ (39) കസ്റ്റഡിയിൽനിന്ന് വിട്ട് ഒരുദിവസം കഴിഞ്ഞപ്പോൾ മരിച്ചു...
പൊലീസിെൻറ ക്രൂരതകളുടെ പട്ടികക്ക് ഒടുക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.