ഊരിപ്പിടിച്ച വാളുകൾ മാത്രമല്ല, ബ്രണ്ണന് പറയാനേറെയുണ്ട്
text_fieldsകണ്ണൂർ: ഊരിപ്പിടിച്ച വടിവാളുകളും ചവിട്ടുവീഴ്ത്തലുകളും രാഷ്ട്രീയ സംഘർഷവും മാത്രമല്ല സാഹിത്യവും സാസ്കാരികവുമായ വലിയൊരു പാരമ്പര്യത്തിെൻറ ചരിത്രം കൂടിയുണ്ട് തലശ്ശേരി ധർമടത്തെ ബ്രണ്ണൻ എന്ന കലാലയത്തിന്. നിരവധി പ്രമുഖർ പഠിച്ചും പഠിപ്പിച്ചും ഇറങ്ങിയ കഥകേളെയുണ്ട് ബ്രണ്ണനിലെ ഇടനാഴികൾക്ക് പറയാൻ.
കേരളം ഇപ്പോൾ ചർച്ച ചെയ്യുന്ന രാഷ്ട്രീയ സംഘർഷങ്ങളേക്കാൾ സംസാകാരിക, അക്കാദമിക രംഗത്തും എന്നും രാജകീയ സ്ഥാനമാണ് ഈ കലാലയ മുത്തശ്ശിക്ക്. എഡ്വേർഡ് ബ്രണ്ണൻ സായിപ്പാണ് കോളജ് സ്ഥാപിക്കുന്നത്. 1919ൽ സർക്കാർ ഏറ്റെടുത്തു. ഉത്തരകേരളത്തിലെ ആദ്യത്തെ വിദ്യാഭാസ സ്ഥാപനമായ കോളജിന് 159 വർഷത്തെ പഴക്കമുണ്ട്.
ഒ.എൻ.വിയും എം.എൻ. വിജയൻ മാഷും പഠിപ്പിച്ച കാമ്പസ്....
നിരവധി പ്രഭിഭാധനരുടെ ക്ലാസുകൾക്ക് സാക്ഷിയാണ് ബ്രണ്ണൻ കോളജിലെ ക്ലാസ്മുറികൾ. അധ്യാപന മേഖലക്ക് പുറമെ സാഹിത്യ, സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേർ ബ്രണ്ണെൻറ തലയെടുപ്പിന് മുതൽ തിളക്കം കൂട്ടി. ഒ.എൻ.വി, എം.എൻ വിജയൻ മാഷ്, വിഷ്ണുനാരായണൻ നമ്പൂതിരി, പ്രഫ. ജി. കുമാരപിള്ള, ബി. രാജീവൻ, ഡോ. ലീലാവതി തുടങ്ങിയവരെല്ലാം ബ്രണ്ണനിലെ തലമുറകൾക്ക് പാഠം ചൊല്ലിക്കൊടുത്തവരാണ്.
ഇന്ത്യയുടെ മിസൈൽമാനും രാഷ്ട്രപതിയുമായിരുന്ന എ.പി.ജെ. അബ്ദുൽ കലാം പ്രസംഗിച്ച കാമ്പസ്സാണ് ബ്രണ്ണൻ കോളജ്. താൻ സന്ദർശിച്ചത്തിെൻറ ഓർമക്കായി കാമ്പസിൽ അദ്ദേഹം മരം നടുകയും ചെയ്തിരുന്നു.
പഠിപ്പിച്ചവർ മാത്രമല്ല ഇവിടെ പഠിച്ചവരും കേരളത്തിെൻറ സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പിന്നീട് തിളങ്ങിയ ചരിത്രവും ഏറെ. സാഹിത്യകാരൻമാരായ പുനത്തിൽ കുഞബ്ദുല്ല, സഞ്ജയൻ, എൻ. പ്രഭാകരൻ, അക്ബർ കക്കട്ടിൽ, പ്രഭാകരൻ പഴശ്ശി, രാഷ്ട്രീയ നേതാക്കളായ ഇ. അഹമ്മദ്, പിണറായി വിജയൻ, കെ. സുധാകരൻ, എ.കെ. ബാലൻ, മമ്പറം ദിവാകരൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവരെല്ലാം ബ്രണ്ണെൻറ സംഭാവനകളായിരുന്നു.
വഴിതെറ്റിയെത്തിയ ബ്രണ്ണൻ സായിപ്പ്
ബ്രണ്ണൻ സായിപ്പ് അറബി കടലിലൂടെ യാത്ര ചെയ്യുേമ്പാൾ കപ്പൽ അപകടത്തിൽപ്പെട്ട് തലശ്ശേരി തീരത്ത് എത്തിയെന്നാണ് ചരിത്രം. തുടർന്നുള്ള കാലം ഇവിടെ ജീവിക്കാൻ അദ്ദേഹമെടുത്ത തീരുമാനം തലശ്ശേരിയുടെ തലവരമാറ്റിക്കുറിക്കുന്നതായിരുന്നു. തലശ്ശേരി പോർട്ടിൽ മാസ്റ്റർ അറ്റൻഡറായി ബ്രണ്ണൻ ജോലിക്ക് കയറി. തുടർന്ന് അദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് തലശ്ശേരിയിൽ ഇംഗ്ലീഷ് വിദ്യാഭാസത്തിനായി ബ്രണ്ണൻ കോളജ് സ്ഥാപിക്കുന്നത്.
ആദ്യ ചുവടുവെച്ച് 1862 ൽ
1862 സെപ്റ്റംബർ ഒന്നിന്നാണ് ബ്രണ്ണെൻറ ആദ്യരൂപമായ പ്രീ സ്കൂളിന് തലശ്ശേരിയിൽ തുടക്കമിടുന്നത്. 1866ൽ സ്കൂളിനെ ബാർസൽ ജർമൻ ഹൈസ്കൂളുമായി യോജിപ്പിച്ചു. തുടർന്ന് ബാർസൽ മാനേജ്മെൻറ് കൈയ്യൊഴിഞ്ഞതോടെ 1872 മുതൽ ജില്ല ഗവ. സ്കൂളായി. 1884ൽ സ്കൂൾ തലശ്ശേരി നഗസഭ ഏറ്റെടുക്കയും 1890ൽ കലാലയ പദവി തേടിയെത്തുകയും ചെയ്തു. തലശ്ശേരി ട്രെയിനിങ് സ്കൂളിന് സമീപത്തായിരുന്നു ആദ്യം കോളജ് കെട്ടിടം. ധർമടത്തേക്ക് മാറ്റുന്നത് 1958ലാണ്. 1919ലാണ് കോളജ് സർക്കാർ ഏറ്റെടുത്തത്. മദ്രാസ്, കേരള, കാലിക്കറ്റ് സർവകലാശാലകളിലായിരുന്നു ഘട്ടംഘട്ടമായുള്ള അഫിലിയേഷൻ. ഒടുവിൽ കണ്ണൂർ സർവകലാശലക്ക് കീഴിലായി. നിലവിൽ 2000ത്തിലേറെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 16 വിഭാഗങ്ങളിലായി 100 ലേറെ അധ്യാപകർ പഠിപ്പിക്കുന്നുമുണ്ട്.
പൈതൃക പദവിയും തേടിയെത്തി
പൈതൃക കാമ്പസുകളെ സംരക്ഷിച്ച് നിലനിർത്തുകയെന്ന ഉദ്ദേശേത്താടെ യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ ഏർപ്പെടുത്തിയ പൈതൃക പദവിയും ബ്രണ്ണൻ കോളജിനെ തേടി 2015ലെത്തിയിരുന്നു. രാജ്യത്ത് 60 കോളജുകളായിരുന്നു അന്ന് പദവിക്കായി അപേക്ഷിച്ചത്. ഇതിൽ 19 കോളജുകളെ തെരഞ്ഞെടുത്തു. കേരളത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജും കോട്ടയം സി.എം.എസ് കോളജും മാത്രമാണ് അന്ന് പൈതൃക പദവി പട്ടികയിൽ ഇടം നേടിയത്. ദക്ഷിണേന്ത്യയിൽ പദവിതേടിയെത്തിയ ഏക കലാലയം എന്ന ഖ്യാതി ബ്രണ്ണന് മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.