എച്ച്.െഎ.വി ബാധ: ആർ.സി.സി ജീവനക്കാർക്കെതിരെ അച്ചടക്കനടപടി വേണം -മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: റീജ്യനൽ കാൻസർ സെൻററിൽ ചികിത്സയിൽ കഴിയുന്ന ഒമ്പതുകാരിക്ക് എച്ച്.െഎ.വി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറ്റക്കാരായ ആശുപത്രി ജീവനക്കാരുടെ പേരിൽ അടിയന്തരമായി അടച്ചടക്കനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും കമീഷൻ ഉത്തരവിട്ടു. റീജ്യനൽ കാൻസർ സെൻറർ ഡയറക്ടറും ആരോഗ്യവകുപ്പ് സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം ഫയൽ ചെയ്യണമെന്നും കമീഷൻ ആവശ്യപ്പെട്ടു. നേരത്തേ ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതായി ആരോഗ്യ നിയമസംരക്ഷണ പ്രതികരണവേദി ചെയർമാൻ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.