എച്ച്.െഎ.വി അണുബാധ; 30 വയസ്സിന് മേലുള്ള പുരുഷന്മാരിൽ കൂടുതലെന്ന് കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരിൽ കൂടുതലും 30 വയസ്സിന് മുകളിലുള്ള പുരുഷന്മാരെന്ന് കണ്ടെത്തൽ. എയ്ഡ്സ് കൺേട്രാൾ സൊസൈറ്റിയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരമാണിത്. 2005 മുതൽ 2016 ഒക്ടോബർ വരെ 16,540 പുരുഷന്മാർക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കാലയളവിൽ 11,341 സ്ത്രീകൾക്കാണ് അണുബാധ കണ്ടെത്തിയത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കൽ എന്നിവയിലൂടെയാണ് പ്രധാനമായും എച്ച്.ഐ.വി പകരുന്നത്. മുൻകരുതലുകൾ എടുത്താൽ എച്ച്.ഐ.വി വൈറസുകളുടെ വ്യാപനം തടയാൻ കഴിയുമെന്നാണ് എയ്ഡ്സ് കൺേട്രാൾ സൊസൈറ്റി നൽകുന്ന മുന്നറിയിപ്പ്.
ഈ വർഷം പുതുതായി എച്ച്.െഎ.വി ബാധിച്ചത് 1404 പേർക്കാണ്. തലസ്ഥാന ജില്ലയിലാണ് കൂടുതൽ-231 പേർക്കാണ് ഇവിടെ സ്ഥിരീകരിച്ചത്. വയനാട്ടിലാണ് കുറവ്- 23 പേർ. 2016 ഏപ്രിൽ മുതൽ 2017 മാർച്ച് വരെയുള്ള കണക്കാണിത്. മാർച്ചിന് ശേഷമുള്ള കണക്ക് കൂടി കൂട്ടിയാൽ എണ്ണം വർധിക്കും. ഒരുമാസം ശരാശരി 100 പേർക്ക് പുതുതായി രോഗം ബാധിക്കുന്നുണ്ടെന്നാണ് എയ്ഡ്സ് കൺേട്രാൾ സൊസൈറ്റിയുടെ കണക്ക്. സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 29,221 പേരെ എയ്ഡ്സ് കൺേട്രാൾ സൊസൈറ്റി കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ 15,071 പേർക്ക് എ.ആർ.ടി ചികിത്സ (ആൻറി റെേട്രാവൈറൽ തെറപ്പി) നൽകിവരുകയാണ്. അണുബാധിതരിൽ എയ്ഡ്സ് ബാധിച്ച് 4673 പേർ മരിച്ചു. പ്രായപൂർത്തിയായവരിൽ അണുബാധ 0.12 ശതമാനമാണ്. അണുബാധ സ്ഥിരീകരിക്കാത്തവരും ഏറെയാണ്. എന്നാൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുെന്നന്നും കണ്ടെത്തിയിട്ടുണ്ട്. 18 മുതൽ 30 വയസ്സ് വരെയുള്ളവരിൽ സാധാരണഗതിയിൽ എച്ച്.െഎ.വി അണുബാധ കുറവെന്നാണ് സ്ഥിരീകരണം. 30 മുതൽ 40 വയസ്സുവരെയുള്ള പുരുഷന്മാരിലാണ് അണുബാധ സാന്നിധ്യം കൂടുതൽ. 2015ൽ 1678 പേർക്കും 2016ൽ 1485 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ശരിയായ ചികിത്സവഴിയും ജീവിത ചര്യയിലൂടെയും എച്ച്.െഎ.വി ബാധിതർക്ക് ദീർഘകാലം സാധാരണ ജീവിതം സാധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.