എച്ച്.എൻ.എൽ സ്വകാര്യവത്കരണം: വൈക്കം താലൂക്കിൽ ഹർത്താൽ
text_fieldsവൈക്കം: വെള്ളൂർ എച്ച്.എൻ.എൽ ഫാക്ടറി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വൈക്കം താലൂക്കിൽ ഹർത്താൽ. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറു മണിക്ക് അവസാനിക്കും. എച്ച്.എൻ.എൽ െഎക്യട്രേഡ് യൂനിയൻ ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ലാഭത്തിൽ പ്രവർത്തിക്കുന്ന വെള്ളൂർ എച്ച്.എൻ.എൽ ഫാക്ടറി സ്വകാര്യമേഖലക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നടക്കുന്ന സമരങ്ങൾക്ക് പിന്തുണയർപ്പിച്ചാണ് ഹർത്താൽ നടത്തുന്നത്. നിയമസഭ െഎകകണ്ഠ്യേന പാസാക്കിയ പ്രമേയത്തെയും സർക്കാറിെൻറ അഭ്യർഥനയെയും അവഗണിച്ച് കേന്ദ്ര നടപടിയുമായി മുന്നോട്ടു പോയാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ട്രേഡ് യൂനിയനുകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.