കാർഷിക നിയമങ്ങളുടെ മറവിൽ പൂഴ്ത്തിവെപ്പ്; ഭക്ഷ്യ എണ്ണ വില കുറയുന്നില്ല
text_fieldsകൊച്ചി: സംസ്ഥാനത്ത് ഉയർന്ന ഭക്ഷ്യ എണ്ണ വില കുറയാത്തതിനു പിന്നിൽ പുതിയ കാർഷിക നിയമത്തിെൻറ സ്വാധീനം.
തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ വൻകിട കച്ചവടക്കാർ കൊപ്ര, സൺഫ്ലവർ ഓയിൽ, പാമോയിൽ എന്നിവ വൻതോതിൽ സ്റ്റോക് ചെയ്യുന്നുണ്ട്. കൂടിയ വില താഴാതിരിക്കാൻ വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് പുതിയ കാർഷിക നിയമങ്ങളുടെ മറവിൽ പൂഴ്ത്തിവെപ്പ് നടക്കുന്നതായാണ് വിലയിരുത്തൽ.
വിപണിയിൽ വെളിച്ചെണ്ണ വില ലിറ്ററിന് 230-260 രൂപയാണ്. ലിറ്ററിന് 160-170 രൂപ എത്തേണ്ട സമയമാണിപ്പോൾ. മാളുകളിലെ റോസ്റ്റഡ് കോക്കനട്ട് ഓയിൽ വില 300 കടന്നു. കേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്ന രുചി ഗോൾഡ് പാമോയിൽ വില ലിറ്ററിന് 130-140 രൂപയാണ്. സൺഫ്ലവർ ഓയിൽ മൊത്ത വില 180 രൂപയാണ്. ചില്ലറ വില 190-200 രൂപയും.
നാളികേര സീസണായതോടെ വെളിച്ചെണ്ണ വില താഴേണ്ടതാണ്. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ വൻകിട കച്ചവടക്കാർ തേങ്ങ സംഭരിക്കുകയാണ്. രാജ്യത്തെ അവശ്യസാധന നിയമം ലഘൂകരിച്ചതായാണ് ഭക്ഷ്യഎണ്ണ വിലവർധനയിലൂടെ വ്യക്തമാകുന്നതെന്ന് കൊച്ചിൻ ഓയിൽ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹി തലത്ത് മഹമൂദ് പറഞ്ഞു.
ആർക്കും ഏത് ഉൽപന്നവും എത്ര വേണമെങ്കിലും സ്റ്റോക് ചെയ്യാമെന്നായി. മുമ്പ് സിവിൽ സൈപ്ലസ് വകുപ്പിെൻറ നിയന്ത്രണം വിപണിയിൽ ശക്തമായിരുന്നു. ഇപ്പോൾ അതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യോൽപന്നം പരിധിക്ക് മുകളിൽ സംഭരിച്ചുവെച്ചാൽ പൂഴ്ത്തിവെപ്പായി കണക്കുകൂട്ടിയിരുന്നു.
കാർഷിക നിയമം ഒന്നര വർഷം കഴിഞ്ഞേ നടപ്പാക്കൂവെന്ന് കേന്ദ്രം ഉറപ്പുപറഞ്ഞിട്ടുണ്ടെങ്കിലും പരിശോധനകൾ നിർത്തി. ഇത് വൻകിട കച്ചവടക്കാർക്കും കോർപറേറ്റുകൾക്കും വിപണിയിൽ ഇടപെടാൻ സൗകര്യമൊരുക്കി.
മാർച്ച് 15ന് ശേഷം വെളിച്ചെണ്ണ വില അൽപം കുറയുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. പ്രതിവർഷം ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം ടൺവരെയാണ് കേരളത്തിലെ വെളിച്ചെണ്ണ ഉപഭോഗം. പാമോയിൽ മൂന്നര ലക്ഷം ടണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.