62ാം വയസ്സിൽ ഡി.വി. ശകുന്തളക്ക് സർക്കാർ ജോലി
text_fieldsതിരുവനന്തപുരം: ആഹാരത്തിനുള്ള വകതേടി പാളയം മാര്‍ക്കറ്റില്‍ നാരങ്ങയും മുട്ടയും വി റ്റ് കഴിഞ്ഞിരുന്ന മുന്‍ വനിത ഹോക്കി താരം ഡി.വി. ശകുന്തളയുടെ ദുരിതജീവിതത്തിന് വിരാമം. ശകുന്തളക്ക് കായികവകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ സ്വീപ്പർ ആയി സംസ്ഥാന സർക്കാർ സ്ഥി രനിയമനം നൽകി. നിയമന ഉത്തരവ് കായികമന്ത്രി ഇ.പി. ജയരാജൻ വെള്ളിയാഴ്ച ശകുന്തളക്ക് കൈ മാറി. മൂന്നുവർഷമായി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തുവരികയാണ് ശകുന്തള.
എഴുപതുകളിൽ സംസ്ഥാന-ദേശീയ ഹോക്കി ടീമിലെ ഉരുക്ക് വനിതയായിരുന്നു ഡി.വി. ശകുന്തള. 1976ൽ ഗ്വാളിയറിൽ നടന്ന ദേശീയ ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ മിന്നുന്ന പ്രകടനം നടത്തിയ അംഗമായിരുന്നു. 1977ല്‍ ബംഗളൂരുവില്‍ നടന്ന ദേശീയ വനിത കായികമേളയിലും 1979ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ കായികമേളയിലും നിറസാന്നിധ്യമായി.
ഗവ. വനിത കോളജില്‍ പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും സോഡാ കമ്പനി നടത്തിയിരുന്ന വേലായുധനും ഭാര്യ ദേവികക്കും മകളെ തുടര്‍ന്ന് പഠിപ്പിക്കാനായില്ല. കുടുംബം പട്ടിണിയിലായതോടെ പഠനവും ഹോക്കിയും പാതിവഴിയില്‍ നിർത്തി. 1982ല്‍ ബി.എസ്.എഫ് ജവാനായിരുന്ന വിക്രമനെ വിവാഹം കഴിച്ചു. എന്നാല്‍, അസുഖം മൂലം വിക്രമെൻറ ജോലി നഷ്ടമായതോടെ ഭര്‍ത്താവിെൻറ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി ശകുന്തള തൊഴില്‍ തേടി തെരുവിലേക്കിറങ്ങി.
മൂന്നരവർഷം മുമ്പ് പാളയം മാർക്കറ്റിൽെവച്ച് സഹതാരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഓമനകുമാരിയാണ് ശകുന്തളയെ കണ്ടെത്തുന്നത്. കഷ്ടപ്പാടുകൾ അറിഞ്ഞ അന്നത്തെ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പാര്‍ട്ട് ടൈം സ്വീപ്പർ ജോലി നൽകുകയായിരുന്നു. പക്ഷേ, ശമ്പളമായ 7000 രൂപകൊണ്ട് കിടപ്പിലായ ഭര്‍ത്താവിെൻറ ചികിത്സ നടത്താൻ കഴിയാതായതോടെ ഒഴിവ് വേളകളിൽ മുട്ടയും നാരങ്ങയുമായി ശകുന്തള വീണ്ടും പാളയം മാർക്കറ്റിലേക്കെത്തി.
ജീവിതയാത്ര ദുസ്സഹമായതോടെയാണ് ജോലി സ്ഥിരപ്പെടുത്തണമെന്ന അപേക്ഷയുമായി ശകുന്തള കായികമന്ത്രിയുടെ ഓഫിസിൽ എത്തിയത്. തുടർന്ന് ഡയറക്ടറേറ്റിന് കീഴിൽ സ്വീപ്പർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകുകയായിരുന്നു. 62കാരിയായ ശകുന്തളക്ക് എട്ടുവർഷം സർവിസിൽ തുടരാം. സ്വന്തമായി വീടില്ലാത്ത ഇവർക്ക് കിളിമാനൂർ മിനി സിവിൽ സ്റ്റേഷന് സമീപം സർക്കാർ നൽകിയ മൂന്ന് സെൻറിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചുനൽകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.