ഇടുക്കി, കോട്ടയം, വയനാട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
text_fieldsതൊടുപുഴ: കനത്ത മഴ കണക്കിലെടുത്ത് ഇടുക്കി, കോട്ടയം, വയനാട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. അവധിക്ക് പകരമായി ജൂലായ് 21 എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവൃത്തി ദിനമായിരിക്കുമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല താലൂക്കുകളിൽ പ്രൊഫഷണൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. 21ന് പകരം ക്ലാസുകൾ ഉണ്ടാവുമെന്നും ജില്ലാ കല്ക്ടർ അറിയിച്ചു.
ആറ് ജില്ലകളിൽ അതീവ ജാഗ്രത
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 17 സെൻറീമീറ്റർ മുതൽ 24 സെൻറീമീറ്റർ വരെ അതിശക്തമായ മഴ പെയ്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.