ഹോളി ആഘോഷിച്ച് ഉത്തരേന്ത്യൻ കുടുംബങ്ങൾ
text_fieldsകോഴിക്കോട്: നഗരത്തെ ചുവപ്പും പച്ചയും മഞ്ഞയും നിറങ്ങളില്‍ കുളിപ്പിച്ച് ഒരിക്കല്‍കൂടി ഹോളിയത്തെി. ചായക്കൂട്ടുകളൊരുക്കി മുഖത്തും ശരീരത്തിലും വാരിയണിഞ്ഞാണ് നഗരം ഞായറാഴ്ച ഹോളിയെ എതിരേറ്റത്. കോഴിക്കോട്ടെ മാര്‍വാഡി കുടുംബങ്ങളൊന്നാകെ വര്‍ണങ്ങളുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വര്‍ണങ്ങള്‍ വാരിപ്പൂശുന്നതിനൊപ്പം ക്ഷേത്രത്തില്‍ ആരാധന നടത്തിയും മധുരം പങ്കുവെച്ചും ആശംസകള്‍ നേര്‍ന്നും കോട്ടൂളിയിലെ ഉത്തരേന്ത്യക്കാര്‍ ഹോളിയാഘോഷം ജോളിയാക്കി.
നഗരത്തിലെ മറ്റൊരു ഹോളിയാഘോഷ കേന്ദ്രമായ ഗുജറാത്തി സ്ട്രീറ്റില്‍ ആഘോഷം തിങ്കളാഴ്ചയാണ്. ഹോളിയാഘോഷത്തിലെ ചടങ്ങുകളിലൊന്നായ ഹോളിഗയെ പ്രതീകാത്മകമായി കത്തിച്ചതിനുശേഷമേ ആഘോഷങ്ങള്‍ നടത്താവൂ എന്നാണ് വിശ്വാസം. ഞായറാഴ്ച വൈകീട്ട് ഗുജറാത്തി സ്ട്രീറ്റിലെ ബാലകൃഷ്ണക്ഷേത്രത്തില്‍ ഹോളിഗയെ കത്തിക്കുന്ന ചടങ്ങുകള്‍ നടത്തി.
ഹോളിയാഘോഷത്തിനു പിന്നിലെ ഐതിഹ്യങ്ങള്‍ നിരവധിയാണെങ്കിലും ഹിന്ദു പുരാണത്തില്‍ പ്രഹ്ളാദന്െറ കഥക്കാണ് ഇതില്‍ മുന്‍തൂക്കം. വിഷ്ണുഭക്തനായ പ്രഹ്ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളിപുരാണം. നന്മയുടെ പ്രതീകവും വിഷ്ണുഭക്തനുമായ പ്രഹ്ളാദന് തിന്മയുടെ പ്രതീകമായ പിതാവ് ഹിരണ്യകശ്യപുവിന്െറ സഹോദരി ഹോളിഗയുമൊത്ത് അഗ്നികുണ്ഡത്തില്‍ പ്രവേശിക്കുന്നു. ഹോളിഗ ചാമ്പലാവുകയും പ്രഹ്ളാദനെ പോറലേല്‍പിക്കാതെ വിഷ്ണു രക്ഷപ്പെടുത്തുകയും ചെയ്തതായാണ് സങ്കല്‍പം. ഹോളിഗയുടെ പേരില്‍നിന്നാണ് ഹോളിയുണ്ടാകുന്നത്.
ഉത്തരേന്ത്യയിലാണ് ആഘോഷം കൂടുതലെങ്കിലും ഇപ്പോള്‍ മലയാളികളുള്പ്പെടെയുള്ളവരും ഹോളിയാഘോഷിക്കുന്നുണ്ട്. വര്‍ണങ്ങളെ പ്രണയിക്കുന്ന കൗമാരങ്ങളുള്ള കലാലയങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഹോളി. പ്രകൃതിദത്ത ചായങ്ങള്‍ക്കൊപ്പം കൃത്രിമനിറക്കൂട്ടുകളണിഞ്ഞും ഹോളി ഉത്സവമാക്കുന്നവരാണ് ഏറെപ്പേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.