രാജെൻറയും അമ്പിളിയുടെയും മക്കൾക്ക് ലൈഫ് പദ്ധതിയിൽ വീട്; നിർമാണം പത്ത് ലക്ഷം രൂപ ചെലവിൽ
text_fieldsതിരുവനന്തപുരം: തർക്ക ഭൂമിയിലെ വീട് ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ ജീവൻ നഷ്ടമായ നെയ്യാറ്റിൻകര അതിയന്നൂരിലെ രാജെൻറയും അമ്പിളിയുടെയും മക്കൾക്ക് ലൈഫ് പദ്ധതിയിൽ വീട് നൽകും. മാതാപിതാക്കളെ അടക്കിയ ഭൂമി തന്നെ തങ്ങൾക്ക് സർക്കാർ ഇടപെട്ട് നൽകണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും തുടർച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ് സ്വന്തമായി വീട് വെക്കാൻ ശേഷിയില്ലാത്തവർക്ക് വീട് വെച്ച് നൽകുന്ന ലൈഫ് പദ്ധതിയിൽ മുൻഗണന ക്രമത്തിൽ വീട് നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചു. ലൈഫ് പദ്ധതിയിൽ പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് വെച്ച് നൽകുന്നത്. എന്നാൽ വീട് വെക്കുന്നത് നിലവിൽ രാഹുലും രഞ്ജിത്തും താമസിക്കുന്ന തർക്ക ഭൂമിയിലാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഡിസംബർ 31ന് ചേർന്ന മന്ത്രിസഭായോഗം അനാഥരായ രാഹുലിനും രഞ്ജിത്തിനും സ്ഥലവും വീടും ധനസഹായവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ തീരുമാനിച്ചിരുന്നു.
അതേസമയം, തർക്കവസ്തു പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് തഹസിൽദാർ കലക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. ഭൂമി വസന്തയുടേതാണെന്ന് അതിയന്നൂർ വില്ലേജ് ഒാഫിസും സ്ഥിരീകരിച്ചു. വസന്തയിൽനിന്ന് ഭൂമി വാങ്ങി കൈമാറാൻ ബോബി ചെമ്മണ്ണൂർ ശ്രമിെച്ചങ്കിലും സർക്കാർ ഭൂമി നൽകിയാൽ മതിയെന്ന് പറഞ്ഞ് രാജെൻറയും അമ്പിളിയുടെയും മക്കൾ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.