തണുപ്പിലണയാം കരുതലിെൻറ പുതപ്പ്
text_fieldsനവംബർ -ഡിസംബർ മാസങ്ങളിൽ മരംകോച്ചും തണുപ്പെന്നെല്ലാം പഴമക്കാർ പറയാറുണ്ടെങ്കിലും പണ്ടത്തെ അത്രയും തീവ്രത തണുപ്പിനില്ല. പകൽ വെയിലും വൈകീട്ട് മഴയും രാത്രി തണുപ്പും. മാറി വരുന്ന ഈ കാലാവസ്ഥ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഡിസംബറോടെ ചൂടിനെയും മഴയെയും മറികടന്ന് തണുപ്പായിരിക്കും മുേന്നറുക.
ശൈത്യകാലത്ത് കോവിഡ് വ്യാപനം കൂടുതലായിരിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം. മാറിമാറി വരുന്ന ഈ കാലാവസ്ഥയിൽ ജലദോഷപ്പനി ഉൾപ്പെടെ ശരീരത്തെ കടന്നുപിടിക്കും.
രോഗപ്രതിരോധ ശേഷി കുറയും. ഇത് കോവിഡിന് ശരീരത്തെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ വഴിയൊരുക്കും. ഇത് ഒഴിവാക്കാൻ പ്രധാനമാർഗം ജാഗ്രത ഇനിയും കൂട്ടുക എന്നതു മാത്രവും. കോവിഡിന് പുറമെ ശൈത്യകാലത്ത് പ്രധാനമായും കണ്ടുവരുന്ന ചില രോഗങ്ങളെ പരിചയപ്പെടാം; പ്രതിവിധികളും.
ജലദോഷം
ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് പിടിപെടുന്ന രോഗമാണ് ജലദോഷം. വൈറസാണ് ഇവിടെയും വില്ലൻ. ജലദോഷം ഗുരുതരമാകില്ലെങ്കിലും തുമ്മൽ, മൂക്കൊലിപ്പ്, തലവേദന, മൂക്കടപ്പ്, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രയാസം സൃഷ്ടിക്കും.
മുതിർന്നവരേക്കാളേറെ കുട്ടികളെയാണ് ജലദോഷം ഏറ്റവും കൂടുതൽ ബാധിക്കുക. ജലദോഷത്തിന് ആവിപിടിക്കുന്നതാണ് ഉത്തമം. ഇൗ ലക്ഷണങ്ങൾ നിലവിലെ സാഹചര്യങ്ങളിൽ ഭീതിയുമുണ്ടാക്കും.
സൈനസൈറ്റിസ്
മൂക്കിെൻറയും കണ്ണിെൻറയും ചുറ്റിലുമായി കാണുന്ന വായു അറകളാണ് സൈനസുകൾ. കണ്ണിനുതാഴെ, കണ്ണിനു മുകളിൽ, മൂക്കിെൻറ വശങ്ങളിൽ, മൂക്കിന് പിറകിൽ, തലച്ചോറിന് തൊട്ടുതാഴെയായി, കണ്ണിനും മൂക്കിന് ഇടക്ക് ഇങ്ങനെയാണ് സൈനസുകളുടെ സ്ഥാനം.
സൈനസിെൻറ ലൈനിങ് പാളിക്കുണ്ടാകുന്ന നീർവീക്കമാണ് സൈനസൈറ്റിസ്. സൈനസൈറ്റിസിനും ആവിപിടിക്കാം. തണുപ്പുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കലാണ് സൈനസൈറ്റിസിനെ തടയാനുള്ള പ്രധാനമാർഗം.
അലർജിക് റൈനൈറ്റിസ്
തണുപ്പുകാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്നവയാണ് അലർജി രോഗങ്ങൾ. സാധാരണയായി അലർജിയുള്ളവരിൽ തണുപ്പുകാലത്ത് മൂർച്ഛിക്കുകയും ചെയ്യും.
തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണും തൊണ്ടയും ചൊറിച്ചിൽ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. തണുപ്പ്, പൊടി എന്നിവ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കലാണ് പ്രധാന പ്രതിരോധ മാർഗം.
ശീലമാക്കണം
പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ജങ്ക് ഫുഡ് ഒഴിവാക്കുകയും ചെയ്യണം. ധാരാളം വെള്ളം കുടിക്കുകയും വ്യായാമം ചെയ്യുകയും വേണം.
പൊടിയും തണുപ്പും ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മദ്യം, പുകവലി ദുശ്ശീലങ്ങൾ ഒഴിവാക്കുന്നത് തണുപ്പുകാലത്ത് മാത്രമല്ല, എന്നും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.