'കാല'ക്കേടുകളെ കരുതിയിരിക്കുക
text_fieldsവേനൽ ശക്തിപ്പെടുകയാണ്. ചൂടും. രണ്ടും അതിജീവിക്കാൻ കരുതൽ അനിവാര്യം. കുടിവെള്ളത്തിൽനിന്നാണ് വേനൽക്കാലരോഗങ്ങൾ പലതും വരുന്നത്.
വെള്ളത്തിെൻറ കാര്യത്തിൽ ജാഗ്രതയും കരുതലും വേണം. ഇഷ്ടംപോലെ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ശരീരത്തിൽ വെള്ളം കുറയുന്നതു നിർജലീകരണത്തിനു വഴിെവക്കും. ശുചിമുറിയിൽ പോയാൽ കൈകൾ സോപ്പിട്ട് കഴുകണം. ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. പഴകിയവ കഴിക്കരുത്.
സൂര്യാതപം നിസ്സാരക്കാരനല്ല
ചൂടുകാലത്തെ പ്രധാന വില്ലൻ സൂര്യാതപമാണ്. സൂര്യപ്രകാശവുമായി നേരിട്ടു സമ്പർക്കത്തിൽ വരുന്നതാണ് കാരണം. രാവിലെ 11 മുതൽ ഉച്ച മൂന്നു വരെ വെയിലിൽ അധ്വാനം ഒഴിവാക്കണം. ക്ഷീണം, പൊള്ളൽ, അബോധാവസ്ഥ എന്നിവ അനുഭവപ്പെടാം.
ഉച്ചക്ക് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും വെയിലത്തു നടക്കുമ്പോഴും സൂര്യാതപം ഏൽക്കാം. വെള്ളം ധാരാളം കുടിക്കണം. ശരീരത്തിൽ ചൂടു കൂടിയാൽ തണുത്ത വെള്ളംകൊണ്ട് നനച്ചു തുടക്കണം. അസ്വസ്ഥത മാറുന്നില്ലെങ്കിൽ ആശുപത്രിയിലെത്തണം.
മഞ്ഞപ്പിത്തം
കരളിനെ ബാധിക്കുന്ന അസുഖം. ശുചിത്വക്കുറവാണ് പ്രധാന കാരണം. മലിന വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് പകരുന്നത്. ത്വക്കും കണ്ണും മഞ്ഞനിറത്തിലാകുന്നതാണ് ലക്ഷണം.
ക്ഷീണം, തലകറക്കം, രുചിയില്ലായ്മ, ഛർദി, കരളിെൻറ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടാം. വൈദ്യസഹായം തേടണം.
വയറിളക്കം
മലിനജലമോ ഭക്ഷണമോ ആണ് വയറിളക്ക കാരണം. വൃത്തിഹീനമായ കൈകളിലൂടെയോ സ്പൂണുകളിലൂടെയോ കപ്പുകളിലൂടെയോ വായിൽ കടക്കുന്ന രോഗാണുക്കളും കാരണമാകും.
കുട്ടികളിലാണ് കൂടുതൽ സാധ്യത. കരിക്കിൻവെള്ളം, കഞ്ഞിവെള്ളം തുടങ്ങിയ പാനീയങ്ങൾ നൽകി തടയാം. ഒ.ആർ.എസ് ലായനിയും നൽകാം. രോഗം കലശലായാൽ ചികിത്സ തേടണം.
ടൈഫോയ്ഡ്
മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്നത്. ഈച്ചയിലൂടെയും വ്യാപിക്കും. അതികഠിന പനി, ക്ഷീണം, തലവേദന, ചുമ, വയറുവേദന, മലബന്ധമോ വയറിളക്കമോ ആണ് ലക്ഷണങ്ങൾ. വ്യക്തിശുചിത്വവും പരിസര ശുചിത്വവുമാണ് തടയാനുള്ള മാർഗം.
എലിപ്പനി
വേനൽമഴയിലാണ് എലിപ്പനി വ്യാപനം. കെട്ടിക്കിടക്കുന്ന മലിനജലവുമായി സമ്പർക്കത്തിൽ വരുന്നതാണ് കാരണം. മുറിവുകളിലൂടെയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു പ്രവേശിക്കും. തുടക്കത്തിൽ ചികിത്സ തേടിയില്ലെങ്കിൽ ആന്തരികാവയവങ്ങളെ ബാധിച്ച് ജീവൻ അപകടത്തിലാവും.
ചിക്കൻപോക്സ്
വേനൽക്കാലത്താണ് വ്യാപകം. പനി, ദേഹം വേദന, ദേഹത്തു കുമിളകൾപോലെ പൊള്ളുക എന്നിവയാണ് ലക്ഷണങ്ങൾ. സ്പർശനം വഴിയും ശ്വാസകോശം വഴിയും പകരാം. ചികിത്സ അത്യാവശ്യം.
ഡെങ്കിപ്പനി
കൊതുകുകളിലൂടെ മാത്രമാണ് ഡെങ്കിപ്പനി പകരുന്നത്. ഈഡിസ് കൊതുകുകൾ പകലാണ് കടിക്കുക. കൊതുക് നശീകരണവും വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കുകയുമാണ് തടയാനുള്ള മാർഗം.
ഷിെഗല്ല
പ്രധാനമായി കുട്ടികളെയാണ് ബാധിക്കുന്നത്. കാരണം മലിനജലവും പഴകിയ ഭക്ഷണവും. വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദി, നിര്‍ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് കണ്ടാൽ ചികിത്സ തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.