ഇനി പഠിക്കാം; പേടിക്കാതെ, ജാഗ്രതയോടെ
text_fieldsസ്കൂളിെൻറയും കോളജിെൻറയും പടി കണ്ടിട്ട് ഒരു വർഷമാകുന്നു. കോവിഡ് പടർന്നതോടെ അടച്ചുപൂട്ടിയതാണ് സ്കൂളുകൾ. കാരണമറിയാമല്ലോ. കുട്ടികളും അധ്യാപകരുമടക്കം നൂറുകണക്കിന് പേർ ഒത്തുകൂടുന്ന ഇടമാണ് സ്കൂളും കോളജും. ഒരു പകർച്ചവ്യാധി എത്തിയാൽ പടരാൻ എളുപ്പം.
അതിനാലാണ് സ്കൂളുകളും കോളജുകളും ആദ്യം അടച്ചത്. ഇപ്പോൾ നമ്മൾ കോവിഡിനൊപ്പം ജീവിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ കോളജുകളും പത്ത്, പ്ലസ് ടു ക്ലാസുകളും തുടങ്ങാനാണ് തീരുമാനം. കോവിഡ് നമ്മെ വിട്ടുപോയിട്ടില്ലാത്തതിനാൽ അതിനനുസരിച്ച മാറ്റങ്ങൾ ക്ലാസ് മുറികളിലും ഉണ്ടാകും. കോളജുകളും സ്കൂളുകളും തുറക്കുേമ്പാൾ ജാഗ്രത കൈവിടാതെ നോക്കാം.
മാസ്ക് മസ്റ്റ്
കോളജിലും സ്കൂളിലും മാസ്ക് നിർബന്ധമായും ധരിക്കണം. ക്ലാസ് മുറിയിൽ അകലം പാലിക്കണം. കൂട്ടുകാരുമായി അടുത്തിടപഴകരുത്. അടുത്തിരുന്നെങ്കിൽ, തോളിൽ കൈയിട്ടില്ലെങ്കിൽ എന്തു കരുതുമെന്ന ചിന്ത വേണ്ട.
കോവിഡാണ്, ജാഗ്രതയാണ് പ്രധാനം എന്ന് എല്ലാ കൂട്ടുകാരോടും പറഞ്ഞു മനസ്സിലാക്കണം. സാനിറ്റൈസറും ശീലമാക്കണം. ദീർഘനേരം ഒരേ മാസ്ക് ഉപയോഗിക്കുേമ്പാഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മറ്റൊന്നുകൂടി കൈയിൽ കരുതാം. കൂട്ടുകാരുമായി കറങ്ങിനടക്കലും ഒഴിവാക്കാം.
എല്ലാം കൈയിൽ കരുതാം
പുസ്തകോ, പേനയോ, വെള്ളമോ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ബാഗിൽ കരുതണം. മറ്റുള്ളവരുടെ വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഒരേ വെള്ളക്കുപ്പിയിൽനിന്ന് കുടിക്കുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.
പുറത്തുപോയി ഭക്ഷണം വാങ്ങി കഴിക്കുന്നതും നല്ലതല്ല. കോവിഡിന് പുറമെ, വെള്ളത്തിലൂടെ പകരുന്ന ഷിെഗല്ലയും മഞ്ഞപ്പിത്തവും പടർന്നുതുടങ്ങി. അതിനാൽ ജാഗ്രത എല്ലാ രോഗങ്ങൾക്കെതിരെയും ആവട്ടെ.
വീട്ടിലെത്തിയാൽ
നിങ്ങൾ ധരിച്ച വസ്ത്രങ്ങൾ പുറത്തുനിന്നുതന്നെ കഴുകി അണുനാശിനിയിൽ മുക്കി ഉണക്കാനിട്ടശേഷം കുളിച്ചു മാത്രം അകത്തുപ്രവേശിക്കണം.
സ്കൂളിൽ കൊണ്ടുപോയ വസ്തുക്കളിൽ അണുമുക്തമാക്കാൻ കഴിയുന്നവയെല്ലാം സാനിെറ്റെസറോ മറ്റു അണുനാശിനി കൊണ്ടോ അണുമുക്തമാക്കിയശേഷം വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കുക.
ലക്ഷണങ്ങളുണ്ടെങ്കിൽ വീട്ടിലിരിക്കാം
ഏതെങ്കിലും തരം രോഗലക്ഷണങ്ങളുണ്ടെങ്കിൽ വീട്ടിലിരിക്കാം. പരിശോധിച്ച് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വീണ്ടും ക്ലാസിൽപോയി തുടങ്ങാം. എന്നുവെച്ച് മടി പിടിച്ചിരിക്കാൻ നോക്കണ്ട.
മറ്റു അസുഖങ്ങളുള്ളവർ അധ്യാപകരുടെ അനുമതിയോടെ വീടുകളിൽതന്നെ ഇരിക്കാൻ പരമാവധി ശ്രമിക്കണം. അതേസമയം പഠനം മുടക്കരുത്. പരീക്ഷ ഇങ്ങെത്താറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.