സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം കുറെഞ്ഞന്ന് ആഭ്യന്തരവകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ ആക്രമണകേസുകളിൽ കുറവ് വന്നതായി ഒൗദ്യോഗിക കണക്ക്. 2016നെ അപേക്ഷിച്ച് 2017ൽ കേസുകളിൽ ഗണ്യമായ കുറവുണ്ടായതായി ആഭ്യന്തരവകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
2016 ഡിസംബർ 30വരെ 1684 രാഷ്ട്രീയ അക്രമകേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, 2017 ഡിസംബർ 30ൽ എത്തിയപ്പോൾ അത് 1463 ആയി കുറഞ്ഞു. കണ്ണൂരിലും രാഷ്ട്രീയ അക്രമകേസുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ഡിസംബർവരെ ഇവിടെ ആക്രമണകേസുകളുടെ എണ്ണം 363 ആയിരുന്നു. 2017 ഡിസംബർ 30 ആകുമ്പോഴേക്കും അത് 271 ആയി കുറഞ്ഞു.
അക്രമം അമർച്ച ചെയ്യാൻ സർക്കാർ എടുത്ത ഭരണപരവും രാഷ്ട്രീയവുമായ നടപടികളെ തുടർന്നാണ് കേസുകളുടെ എണ്ണം കുറഞ്ഞത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകളുടെകൂടി ഫലമാണ് അക്രമസംഭവങ്ങൾ കുറക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. എന്നാൽ, സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.