ഷെമീറിെൻറ കുടുംബത്തിന് സ്നേഹഭവനം
text_fieldsകൊട്ടിയം: കഴിഞ്ഞവർഷം മരിച്ച പൊതുപ്രവർത്തകനായ ഷെമീറിെൻറ കുടുംബത്തിന് സ്നേഹഭവനം ഒരുക്കി നാട്ടുകാർ. പറക്കുളം ജനകീയ ഗ്രന്ഥശാലയുടെ കീഴിലുള്ള ജനകീയ സഹായവേദിയുടെ നേതൃത്വത്തിലാണ് ഗൃഹനാഥൻ നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചുനൽകിയത്.
പറക്കുളത്തെ പൊതുപ്രവർത്തകനായിരുന്ന ചേരൂർ പുത്തൻവീട്ടിൽ ഷെമീർ 2019 ജൂലൈ 12നാണ് മരണമടഞ്ഞത്. ജനകീയ സഹായവേദി നാട്ടുകാരിൽനിന്ന് പണം കണ്ടെത്തി എട്ടുലക്ഷം രൂപക്ക് നാലുസെൻറ് സ്ഥലം വാങ്ങുകയും വീട് നിർമിക്കുന്നതിന് സഹായം തേടുകയും ചെയ്തു.
വിവരമറിഞ്ഞ് അൽ മനാമ ഗ്രൂപ്പിലെ അബ്ദുൽ സലാം എട്ടു ലക്ഷം മുടക്കി വീട് നിർമിക്കുകയായിരുന്നു. മനാമ ഗ്രൂപ്പിലെ അബ്ദുൽ അസീസ്, സഫീർ എന്നിവർ ചേർന്ന് ഗൃഹപ്രവേശനകർമം ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ ആധാരം കൈമാറി. ജനകീയ സഹായവേദി കൺവീനർ ഷാജി പിണയ്ക്കൽ, ചെയർമാൻ ഷാജി കൈപ്പള്ളിൽ, ഷെബീർ, ഗ്രന്ഥശാലാ ഭാരവാഹികളായ നിസാം, ഹലീലുൽ റഹ്മാൻ, രാജേഷ്, മുനീർ, ബിബിൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.