തോട്ടം മേഖലയിൽ ഭവനരഹിതർ ഇരുപതിനായിരത്തോളം
text_fieldsതിരുവനന്തപുരം: വീടില്ലാത്ത എല്ലാവർക്കും ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകുേമ്പാൾ സംസ്ഥാനത്തെ തോട്ടം മേഖലയിൽ വീടില്ലാത്തവരുടെ എണ്ണം ഇരുപതിനായിരത്തോളം. തോട്ടം മേഖലയിലെ 37 ഗ്രാമപഞ്ചായത്തുകളിലായി 19,080 പേരാണ് ഭവനരഹിതരായുള്ളത് എന്നാണ് പഞ്ചായത്ത് വകുപ്പിെൻറ കണക്ക്.
തോട്ടം മേഖലയിൽ ആണ് സ്വന്തമായി വീടുകളില്ലാത്തവർ ഏറെയുള്ള വിഭാഗം. തോട്ടങ്ങളോട് ചേർന്നുള്ള ഒറ്റ മുറി ലയത്തിലാണ് അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങൾ കഴിയാൻ നിർബന്ധതിമാവുന്നത്. സ്വന്തമായി വീടുള്ളവരുടെ സൗകര്യം തന്നെ തീരെ അപര്യാപ്തമാണ്. സ്ഥലം ലഭ്യമല്ലാത്തതാണ് തോട്ടം തൊഴിലാളി മേഖലയിൽ ഭവന നിർമ്മാണം സാധ്യമാവാത്തത് എന്നാണ് ഉദ്യോഗസ്ഥ വിശദീകരണം.
സംസ്ഥാനത്ത് ആകെ 132 ഗ്രാമപഞ്ചായത്തുകളാണ് തോട്ടം മേഖലയിലുള്ളത്. നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുന്നത് ലക്ഷ്യമിട്ട് ഭവന നിർമ്മാണത്തിന് സ്ഥലം കണ്ടെത്താൻ താഴെതട്ടിൽ പരിേശാധന നടത്തി പഞ്ചായത്ത് ഡയറ്കടർ നൽകിയ റിപ്പോർട്ടിലാണ് 14 ജില്ലകളിലെ 37 ഗ്രാമപഞ്ചായത്തുകളിലാണ് ഭവനരിഹിതരെ കണ്ടെത്തിയത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭവനരഹിതരുള്ളത്- 16,020 പേർ.
മറ്റൊരു തോട്ടം മേഖലയായ വയനാട് പക്ഷേ വൈത്തിരി, മൂപൈനാട്, മുട്ടിൽ, പൊഴുതന എന്നിവിടങ്ങളിൽ എത്ര പേർക്കാണ് വീട് ഇല്ലന്ന കണക്ക് പഞ്ചായത്ത് വകുപ്പിെൻറ കൈവശമില്ല. ബാക്കി പ്രദേശങ്ങളിൽ എല്ലാം കൂടി ജില്ലയിൽ575 പേരാണ് ഭവനരഹിതർ. തൃശൂർ- 920; കൊല്ലം- 643; പത്തനംതിട്ട- 350; എറണാകുളം- 68; തിരുവനന്തപുരം- 199; കാസർകോട്- 17 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ ഭവനരഹിതരുടെ കണക്ക്. ലൈഫ് പദ്ധതി മുന്നോട്ട് പോകുേമ്പാൾ തോട്ടം മേഖലയിൽ ഉള്ളവർ ഒഴിവാകുകയും ഭവനരഹിതരായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവിധ വകുപ്പ് മന്ത്രിമാരുമായി ചർച്ച ചെയ്തശേഷം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനാണ് തദ്ദേശ വകുപ്പിെൻറ തീരുമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.