Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടുകൾ വയോജന...

വീടുകൾ വയോജന സൗഹൃദമാക്കാം

text_fields
bookmark_border
വീടുകൾ വയോജന സൗഹൃദമാക്കാം
cancel

ലോക ജനസംഖ്യയുടെ പ്രായം കൂടിവരികയാണ്​. ലോകാരോഗ്യ സംഘടനയുടെ നിഗമനമനുസരിച്ച്, 2050 ആകുമ്പോഴേക്കും, ലോകത്ത് ആറിലൊരാൾ 65 വയസ്സിനു മുകളിലുള്ളവരായിരിക്കും. ജനസംഖ്യാപരമായ ഈ മാറ്റത്തിന്‍റെ മുന്നൊരുക്കങ്ങൾ ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെങ്കിലും അത്​ കുറെക്കൂടി വിസ്​തൃതമായ ഇടങ്ങളിലേക്ക്​ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിലൊന്നാണ്​ വീടുകളും മറ്റ്​ കെട്ടിടങ്ങളും നിർമിക്കുന്ന സമയത്ത്​ ദീർഘദൃഷ്ടിയോടെയുള്ള സമീപനം സ്വീകരിക്കൽ.

ആരോഗ്യമുള്ള സമയത്ത്​ വീട് നിർമിക്കുന്ന ഓരോരുത്തരും ഓർക്കേണ്ട ഒന്നാണ്​ പ്രായമാവുമ്പോൾ അവനവന്​ തന്നെ ഇവിടെ താമസിക്കേണ്ടിവരും എന്നത്. ഈ കാര്യത്തിന് വീട് രൂപകൽപനയിൽ തന്നെ നിർമിക്കുന്നവരും വാസ്തുശിൽപികളും മുൻഗണന നൽകണം. സന്ധികളുടെ തേയ്മാനം, കാഴ്ചക്കുറവ്, കേൾവിക്കുറവ്​, പാർക്കിൻസൺ തുടങ്ങിയ ചലനാത്മക പ്രശ്നങ്ങളുള്ള രോഗങ്ങൾ പ്രായമായവർക്ക്​ പതിവാണ്​.

വാതിലുകൾക്ക്​ ഉമ്മറപ്പടി ഒഴിവാക്കിയും താഴെ നിലകളിൽ കിടപ്പുമുറികൾ സജ്ജീകരിച്ചും പടികളുടെ ഉയരവും എണ്ണവും കുറച്ചും വേണം വീട് നിർമിക്കാൻ. ഇത്​ കാഴ്ചക്കുറവുള്ളവരുടെ സഞ്ചാരം എളുപ്പമാക്കും. വീൽചെയറുകൾ ഉപയോഗിക്കുന്നവർക്കും ​ ഗുണംചെയ്യും. കിടപ്പുമുറികളോടനുബന്ധിച്ചുതന്നെ ശുചിമുറികൾ ഇപ്പോൾ സാധാരണമാണെങ്കിലും അവിടെയുള്ള സംവിധാനങ്ങൾ പലതും വയോ സൗഹൃദമല്ല.

  • ശുചിമുറിയിലെ മാത്രമല്ല, മറ്റ്​ പ്രതലങ്ങളിലെയും ടൈലുകൾ മിനുസമില്ലാത്ത വിഭാഗത്തിൽപെട്ടവ ആയിരിക്കാൻ ശ്രദ്ധിക്കണം.
  • ക്ലോസറ്റുകളുടെ ഉയരവും കാൽമുട്ട് വേദനയുള്ളവർക്ക്​ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണം. പിടിച്ചിരിക്കാനും എഴുന്നേൽക്കാനും ചുവരുകളിൽ ബാറുകളോ ഹാൻഡ്‌റെയിലുകളോ പിടിപ്പിക്കണം.
  • പടികൾക്ക്​ അരികിലും ഇത്തരം കൈപ്പിടികൾ ആവശ്യമാണ്​. വാതിലുകളുടെ പിടികൾ എളുപ്പത്തിൽ തുറക്കാനും അടക്കാനും കഴിയുന്ന വിധമായിരിക്കണം.
  • പതിവായി ഉപയോഗിക്കുന്ന സാധനങ്ങൾ എടുക്കാനും വെക്കാനും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന സ്ഥലങ്ങളിൽ ഷെൽഫുകൾ പണിയണം.

സാ​ങ്കേതികവിദ്യ ഉപയോഗിക്കാം

പ്രായമായവർക്ക് സൗകര്യമൊരുക്കുന്നതിൽ സാങ്കേതികവിദ്യയും മുന്നിലുണ്ട്. ശബ്ദംകൊണ്ടും ചലനംകൊണ്ടും നിയന്ത്രിക്കാവുന്ന വിളക്കുകൾ ഉദാഹരണം​. സ്വിച്ച്​ ഉപയോഗിക്കാതെ വിളിച്ചു പറഞ്ഞാലോ കൈവീശലിലൂടെയോ വിളക്ക് കത്തും. ഫാൻ, എ.സി എന്നിവയും ഇൗ രീതിയിൽ പ്രവർത്തിപ്പിക്കാനാവും. നിർമിതബുദ്ധിയുടെ വരവോടെ സാ​ങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം പ്രായമാവർക്ക്​ കൂടി ഉപകാരപ്പെടുന്ന രീതിയിലേക്ക്​ മാറ്റിയെടുക്കാൻ എളുപ്പമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HousesKerala News
News Summary - Homes can be made age-friendly
Next Story