ഉത്സവത്തിനിടെ പെരുന്തേനീച്ച ആക്രമണം; എഴുപതോളം പേര്‍ക്ക് പരിക്ക്
text_fieldsതൊടുപുഴ: കരിങ്കുന്നം കരിമ്പനക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പെരുന്തേനീച്ച ആക്രമണത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. രാവിലെ 9.30 മുതല്‍ 300ലധികം പേര്‍ അണിനിരന്ന് പൊങ്കാല ആരംഭിച്ചിരുന്നു. 12ന് പ്രസാദ ഊട്ടിനുള്ള ഒരുക്കം നടക്കുമ്പോഴാണ് പെരുന്തേനീച്ച കൂടിളകുന്നത്. കൂട്ടമായിളകി വന്ന തേനീച്ചകള്‍ ക്ഷേത്രമുറ്റത്ത് നിന്നവരെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഇതോടെ ക്ഷേത്രമുറ്റത്തുണ്ടായിരുന്നവര്‍ ചിതറി ഓടി. ക്ഷേത്രത്തിനു സമീപത്തെ ഇലവുമരത്തിലെ തേനീച്ചക്കൂട് പക്ഷി കൊത്തി ഇളക്കിയതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു.
സ്ത്രീകളടക്കമുള്ളവര്‍ അയല്‍പക്കത്തെ വീടുകളില്‍ കയറി മണിക്കൂറുകളോളം കതകടച്ചിരുന്നാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കാവതിയാംകുന്നേല്‍ ഗൗരി നാരായണന്‍ (78), മലയപറമ്പില്‍ ഭാരതി (73) എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ വേണാട്ടുകുന്നേല്‍ വീട്ടില്‍ ശാന്ത (58), തങ്കമ്മ (85), സിനി (38), മകള്‍ ഗോപിക (13), പുല്ലുപാറ വീട്ടില്‍ ജയകൃഷ്ണന്‍ (14), കാവതിയാംകുന്നേല്‍ അവിനാശ് (26), പാറടിയില്‍ അജിത (53), തേക്കുംകാട്ടില്‍ സനൂജ (35), സഹോദരിമാരായ ഊഞ്ഞാംപ്ളാക്കല്‍ വീട്ടില്‍ പ്രവീണ (20), രവീണ (17), ദമ്പതിമാരായ കരിമ്പുകാട്ടില്‍ വീട്ടില്‍ രവികുമാര്‍ (30), അനു (29), കാരക്കുന്നേല്‍ അനില്‍ (30), വടക്കുംകുന്നേല്‍ ശ്യാമള (58), കരിങ്കുന്നം പാലത്തിനാടിയില്‍ സിബി (42), മുണ്ടേക്കുടിയില്‍ അനി (36), പുതിയ വീട്ടില്‍ രാജേഷ് (36), പുളിക്കപ്പാറയില്‍ ജെയിന്‍ (41), കരീക്കുന്നേല്‍ സ്നേഹ (14), കാവതിയാംകുന്നേല്‍ ജയിനി (35), മകന്‍ രണ്ടു വയസ്സുകാരന്‍ രോഹിത്, തോയിപ്ര പുളിക്കവീട്ടില്‍ അമ്മിണി (54), കരീക്കുന്നേല്‍ തങ്കമ്മ (75), പൂഞ്ഞാര്‍ പുളിക്കവെട്ടിയില്‍ അമ്മിണി, കരിങ്കുന്നം മലയപ്പറമ്പില്‍ ഷിജുവിന്‍െറ ഭാര്യ സിന്ധു (34), മകന്‍ ഏഴു വയസ്സുകാരന്‍ അനന്ദകൃഷ്ണന്‍, ഷിജുവിന്‍െറ സഹോദരന്‍ വിജയന്‍ (56) എന്നിവരെ കരിങ്കുന്നത്തെയും തൊടുപുഴയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ് അവശരായവരെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രികളില്‍ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.