Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാരെ...

പൊലീസുകാരെ ഹണി​ട്രാപ്പിൽ കുടുക്കിയ സംഭവം; യുവതിക്കെതിരെ കേസ്​

text_fields
bookmark_border
Honey trap
cancel

കൊല്ലം: ​െപാലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ കേസെടുത്തു. കൊല്ലം അഞ്ചൽ സ്വദേശിനിയായ യുവതിക്കെതിരെയാണ്​ പാ​ങ്ങോട്​ പൊലീസ്​ കേസെടുത്തിയിരിക്കുന്നത്​. കൊല്ലം റൂറൽ പൊലീസിലെ എസ്​.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച്​ ലക്ഷങ്ങൾ തട്ടിയെന്നാണ്​ പരാതിയിൽ പറയുന്നത്​.

നിരവധി ​പൊലീസുകാർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ്​ വിവരം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട്​ നിലവിൽ കാര്യമായ പരാതികൾ പൊലീസിന്​ ലഭിച്ചിട്ടില്ല. രണ്ട്​ വർഷം മുമ്പും സമാനമായ രീതിയിൽ തട്ടിപ്പ്​ നടന്നുവെന്നാണ്​ സൂചന. പിന്നീട്​ കഴിഞ്ഞ രണ്ടു മാസമായാണ്​ ഇത്തരത്തിലുള്ള തട്ടിപ്പ്​ വീണ്ടും സജീവമായത്​.

ഹണിട്രാപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ കുറേക്കാലമായി പൊലീസുകാർക്കിടയിലുണ്ടായിരുന്നുവെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, തട്ടിപ്പിനിരയായ ആരും പരാതി നൽകാൻ തയാറാവാതിരുന്നതോടെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തിരുന്നില്ല. തുടർന്ന്​ കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്​ പൊലീസ്​ ഇപ്പോൾ കേസെടുത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honey trap
News Summary - Honey Trap: The case against the young woman
Next Story