ഫോൺ കെണി കേസ്: ഹരജി തള്ളി
text_fieldsകൊച്ചി: മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോൺ കെണി കേസിൽ ജുഡീഷ്യൽ അന്വേഷണ കമീഷനെ നിയോഗിച്ച നടപടി ഹൈകോടതി ശരിവെച്ചു. കേന്ദ്ര ലൈസൻസിെൻറ അടിസ്ഥാനത്തിലാണ് ചാനൽ പ്രവർത്തിക്കുന്നതെന്നും സംപ്രേഷണം അടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാറിെൻറ അധികാര പരിധിയിലുള്ള വിഷയമായതിനാൽ കമീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ചാനലുടമ സാജൻ വർഗീസ് നൽകിയ ഹരജി കോടതി തള്ളി.
പൊതുതാൽപര്യത്തെ ബാധിക്കുന്ന വിഷയത്തിൽ നടപടി എടുത്തതിൽ തെറ്റില്ലെന്ന് നിരീക്ഷിച്ചാണ് ഉത്തരവ്.2016 മാർച്ച് 26ന് ലൈംഗികച്ചുവയുള്ള സംഭാഷണം ചാനൽ സംപ്രേഷണം ചെയ്തതിനെ തുടർന്നാണ് മന്ത്രി രാജിവെക്കേണ്ട അവസ്ഥയുണ്ടായത്. സമൂഹത്തെ അലോസരപ്പെടുത്തുന്നതും മനസ്സമാധാനം കെടുത്തുന്നതുമായ വസ്തുതകളെല്ലാം പൊതുജീവിതത്തെ ബാധിക്കുന്നതാണ്. അതിനാൽ ഇത് പൊതുതാൽപര്യത്തിെൻറ പരിധിയിൽ വരും. പൊതുതാൽപര്യമുള്ള വിഷയത്തിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാറിന് കഴിയുമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.